ഡൽഹിയിൽ വായുമലീനീകരണം രൂക്ഷം...റോഡ് വ്യോമ ഗതാഗതം താറുമാറിൽ, ഇന്നലെ പുലർച്ചെ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 100ലധികം വിമാന സർവീസുകൾ റദ്ദാക്കി

വായു മലിനീകരണ ദുരിതത്തിൽ ഉഴലുകയാണ് ഡൽഹി. റോഡ് വ്യോമ ഗതാഗതം ഇന്നലെ താറുമാറായി. ഇന്നലെ പുലർച്ചെ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 100ലധികം വിമാന സർവീസുകൾ റദ്ദാക്കി.
400ൽപ്പരം വിമാനസർവീസുകളാണ് വൈകിയത്. ഇൻഡിഗോ വിമാന പ്രതിസന്ധിയ്ക്ക് പിന്നാലെയാണിത്. സഫ്ദർജംഗ് അടക്കം മേഖലകളിൽ കാഴ്ചാപരിധി പൂജ്യമായതിനാൽ റോഡു ഗതാഗതവും കുഴഞ്ഞുമറിഞ്ഞു. 60ഓളം ട്രെയിൻ സർവീസുകൾ വൈകി ഓടി.ഇന്നലെ തുടർച്ചയായ മൂന്നാം ദിവസവും വായു ഗുണനിലവാര സൂചിക അപകടകരമായ സവിയർ പ്ലസ് വിഭാഗത്തിലെ 500 രെഖപ്പെടുത്തി.
അശോക് വിഹാർ, രോഹിണി തുടങ്ങിയ ഇടങ്ങളിലാണിത്. ശ്വാസകോശ പ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. രാവിലെ 12 ഡിഗ്രിയായിരുന്നു താപനില. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനിടെ ഡൽഹിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























