റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് 5.3 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഷംഷാദ് ബീഗം എന്ന യുവതിക്കെതിരെ കേസെടുത്ത് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. റെയില്‍വേ ടിക്കറ്റ് കലക്ടര്‍, ക്ലര്‍ക്ക് തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തത്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) മഹിളാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ടായിരുന്നു ഷംഷാദ് ബീഗത്തിന്റെ തട്ടിപ്പ്.
വിജയപുര സ്വദേശിയായ സംഗമേഷ് രാച്ചയ്യ നല്‍കിയ പരാതിയിലാണ് നടപടി. ഷംഷാദിന്റെ പിതാവ് എം.എം. മന്‍സൂര്‍ അഹമ്മദും തട്ടിപ്പില്‍ പങ്കാളിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബെംഗളൂരുവിലെ ഹോട്ടലുകളില്‍ വച്ചായിരുന്നു ഉദ്യോഗാര്‍ഥികളെ കണ്ടിരുന്നതും പണം വാങ്ങിയിരുന്നതും. രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കാനായി അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ ഉദ്യോഗാര്‍ഥികളെ കാണിച്ചിരുന്നു.
തട്ടിപ്പിന് ഇരയായവര്‍ക്ക് വ്യാജ അപ്പോയ്‌മെന്റ് ലെറ്ററുകള്‍ ഷംഷാദ് ഇമെയില്‍ വഴി അയച്ചുനല്‍കിയിരുന്നു. സാധാരണ നടക്കുന്ന പരീക്ഷയ്ക്ക് ശേഷം ഇവര്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് വിശ്വസിപ്പിച്ച് വ്യാജ അഡ്മിറ്റ് കാര്‍ഡുകളും നല്‍കി. കൊല്‍ക്കത്തയിലും മുംബൈയിലും മൂന്നു മാസത്തെ പരിശീലനം നല്‍കുമെന്നും വിശ്വസിപ്പിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനെന്നും കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റിയിലെ ജീവനക്കാരനെന്നും പരിചയപ്പെടുത്തി മറ്റു ചിലരെയും യുവതി തട്ടിപ്പിനായി ഉപയോഗിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha
























