തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് കൈനിറയെ സമ്മാനവും ഒപ്പം മൂവായിരം രൂപയും നൽകാൻ തീരുമാനം

തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് കൈനിറയെ സമ്മാനവും ഒപ്പം മൂവായിരം രൂപ കൂടി നൽകാൻ ഡി.എം.കെ സർക്കാരിന്റെ തീരുമാനം.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം ലഭിക്കും. 2,22,91,710 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ബി.പി.എൽ വിഭാഗക്കാരായ 1.76 കോടി റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി മുണ്ടും സാരിയും നൽകാനും തീരുമാനമായി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ തീരുമാനം.
കഴിഞ്ഞ തവണത്തെപോലെ അരിയും പഞ്ചസാരയും കരിമ്പും ഉൾപ്പെടുന്ന കിറ്റ് ഈ വർഷവും നൽകാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി 248 കോടിരൂപ മാറ്റിവെച്ചിരുന്നു. ഇന്നലെ നടന്ന മന്ത്രിസഭായോഗമാണ് വോട്ടുറപ്പിക്കാൻ പണം കൂടി നൽകാൻ തീരുമാനിച്ചത്. 3000 രൂപ നൽകുന്നതിനു മാത്രം സർക്കാർ ഖജനാവിൽ നിന്നും 668.75 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും.
കഴിഞ്ഞ ദിവസമാണ് എം.കെ.സ്റ്റാലിൻ 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ പദ്ധതി" (ടി.എ.പി.എസ്) എന്ന പെൻഷൻ പദ്ധതി സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചത്. ഇതിനായി ഇതിനായി പ്രതിവർഷം 11,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും.
സർക്കാരിന് ബാദ്ധ്യതയായാലും തുടർഭരണമാണ് ഡി.എം.കെയുടെ ലക്ഷ്യം. ഇതോടെ ഭരണ വിരുദ്ധ വികാരത്തിന് തടയിടാനാകുമെന്നും വിജയ്‌യും അണ്ണാ ഡി.എം.കെയും ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
"
https://www.facebook.com/Malayalivartha


























