പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ താമസിക്കുന്ന 24 വയസുകാരനായ യുവാവാണ് 1617 വയസ് മാത്രം പ്രായമുള്ള തന്റെ അയല്‍വാസിയായ കൗമാരക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ ഡല്‍ഹിയിലെ ഷഹ്ദാരയില്‍ വൈകിട്ട് 5.30ഓടുകൂടിയായിരുന്നു സംഭവം. യുവാവ് പെണ്‍കുട്ടിയെ കുറച്ചുനാളായി ശല്യം ചെയ്തു വരികയായിരുന്നു. അങ്ങനെ ഇന്നലെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും മൂന്നോ നാലോ തവണ കുത്തി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ നില ഗുരുതരമായി തുടരുകയാണ്.
പെണ്‍കുട്ടിയെ കുത്തിയ ശേഷം 6:20ഓടെ സ്വന്തം വീട്ടിലെത്തിയ യുവാവ് വാതിലുകള്‍ അടച്ച ശേഷം എല്‍പിജി സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു. യുവാവിന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരു ഇകൊമേഴ്‌സ് പോര്‍ട്ടലില്‍ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവാവ്.
https://www.facebook.com/Malayalivartha


























