ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...

വരും ദിവസങ്ങളിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനുള്ള കാരണം ..കത്തുന്ന വേനലിനിടയിൽ ഉത്തരേന്ത്യൻ ആകാശത്ത് വിസ്മയകരവും ഒപ്പം ആശങ്കപ്പെടുത്തുന്നതുമായ ഒരു കാഴ്ചയാണ് കഴിഞ്ഞ വെള്ളിയാഴ്ച ദൃശ്യമായത്. ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നാണ് റിപ്പോർട്ടുകൾ .
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച് ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി. സാറ്റലൈറ്റ് ചിത്രങ്ങളിൽ തെളിഞ്ഞ ഈ മേഘക്കൂട്ടം വരും ദിവസങ്ങളിൽ മേഖലയിലെ കാലാവസ്ഥയെ എങ്ങനെ മാറ്റിമറിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ സൂചനകൾ നൽകുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ് പ്രകാരം, ഈ വാരാന്ത്യം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാറ്റിന്റെയും മഴയുടെയും ദിനങ്ങളായിരിക്കും.
പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ മാറ്റത്തിനു പിന്നിൽ ഒന്നിലധികം അന്തരീക്ഷപ്രതിഭാസങ്ങളുടെ സങ്കീർണമായ ഒത്തുചേരലാണുള്ളതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് നിലവിലെ സാഹചര്യത്തെ നിയന്ത്രിക്കുന്നത്. ഒന്ന് സജീവമായ വെസ്റ്റേൺ ഡിസ്റ്റർബൻസ് (മെഡിറ്ററേനിയൻ കടൽ ഭാഗത്ത് രൂപംകൊള്ളുന്ന ഒരു ന്യൂനമർദം). ആണ്. കിഴക്കൻ ഇറാനും അതിനോട് ചേർന്നുള്ള അഫ്ഗാനിസ്ഥാനും മുകളിലായി രൂപപ്പെട്ട ശക്തമായവെസ്റ്റേൺ ഡിസ്റ്റർബൻസ് വെള്ളിയാഴ്ചയോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് നീങ്ങിത്തുടങ്ങി.
മറ്റൊന്ന് അപ്പർ എയർ സൈക്ലോണിക് സർക്കുലേഷൻ ആണ്. കിഴക്കൻ രാജസ്ഥാന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഈ മഴമേഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. കിഴക്കൻ രാജസ്ഥാനിൽ നിന്ന് മധ്യ അറബിക്കടൽ വരെ നീളുന്ന ഒരു ന്യൂനമർദ പാത്തി അന്തരീക്ഷത്തിൽ വലിയ തോതിലുള്ള അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്. ഇവ കൂടാതെ കിഴക്കൻ ജാർഖണ്ഡ് മുതൽ തെക്കൻ ഛത്തീസ്‌ഗഢ് വരെ നീളുന്ന മറ്റൊരു പാത്തിയും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയൊരുക്കുന്നു.
അടുത്ത 48 മുതൽ 72 മണിക്കൂർ വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ആലിപ്പഴവർഷം ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു. മെഡിറ്ററേനിയൻ മേഖലയിൽ നിന്നു ഉത്ഭവിച്ച ശക്തമായ 'വെസ്റ്റേൺ ഡിസ്റ്റർബൻസ്' മൂലമാണ് ഈ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ അറിയിച്ചു.
https://www.facebook.com/Malayalivartha


























