കറന്‍സി ക്ഷാമം രൂക്ഷം; കേന്ദ്രം പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വര്‍ദ്ധിപ്പിക്കുന്നു

നോട്ടുകള്‍ നിരോധിച്ച നടപടിയെ തുടര്‍ന്ന് രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും ഉടമസ്ഥതയിലുള്ള രാജ്യത്തെ നാല് പ്രസ്സുകളിലും നിലവില്‍ രണ്ട് ഷിഫിറ്റുകളിലായാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
പുതിയതായി അച്ചടിച്ചുകൊണ്ടിരിക്കുന്ന 500 രൂപ നോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയുള്ള ഓരാഴ്ച ശമ്പള ദിനങ്ങളായതിനാല്‍ കൂടുതലും പൊതുമേഖലാ ബാങ്കുകളിലാകും കൂടുതല്‍ പണമെത്തുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ മിക്ക സ്വകാര്യ കമ്പനികളും പൊതുമേഖലാ ബാങ്കുകള്‍ മുഖേനയാണ് ശമ്പളം വിതരണം ചെയ്യുന്നത്. ഇത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
കഴിഞ്ഞ ആഴ്ച ബാങ്കുകളിലേക്ക് വിതരണം ചെയ്തതിന്റെ നാല് മടങ്ങ് പുതിയ നോട്ടുകള്‍ ഈ ആഴ്ച നല്‍കുമെന്നാണ് ആര്‍.ബി.ഐ പറയുന്നത്. പുതിയ 500 രൂപ നോട്ടുകള്‍ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കറന്‍സി ക്ഷാമം സ്വകാര്യ ബാങ്കുകളെയാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സ്വകാര്യ ബാങ്കുകളിലേക്ക് അധികം പണം എത്തുന്നില്ല. ഇതേത്തുടര്‍ന്ന് നോട്ട് വിതരണത്തില്‍ സ്വകാര്യ ബാങ്കുകള്‍ റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 125 കോടി വേണ്ടിയിരുന്നപ്പോള്‍ ചില ബാങ്കുകള്‍ക്ക് ലഭിച്ചത് വെറും അഞ്ച് കോടിമാത്രമാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























