Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വീണ്ടും മോഡി സ്‌ട്രൈക്ക്...നോട്ടിന് പിന്നാലെ മോഡി സ്വര്‍ണ്ണത്തില്‍ കൈവയ്ക്കുന്നു: കൈവശം വെയ്ക്കാവുന്ന സ്വര്‍ണ്ണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

01 DECEMBER 2016 05:06 PM IST
മലയാളി വാര്‍ത്ത

കള്ളപ്പണം സ്വര്‍ണ്ണത്തിലേക്ക് മാറ്റിയവര്‍ക്ക് മോഡിയുടെ മുട്ടന്‍ പണി. മോഡിയുടെ അടുത്ത സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കില്‍ വീഴുന്നത് വമ്പന്‍മാര്‍., . കള്ളപ്പണം സ്വര്‍ണ്ണമാക്കി ലോക്കറിലും വീടുകളിലും സൂക്ഷിക്കുന്നവരെ പിടിക്കാന്‍ ആദായനികുതിവകുപ്പ്. 
വിവാഹിതരായ സ്ത്രീകള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 62.5 പവനാണ്. അവിവാഹിതരായ സ്ത്രീകള്‍ 31.25 പവനു മുകളില്‍ കൂടുതല്‍ കൈവശം വയ്ക്കരുത്. പുരുഷന്മാര്‍ക്ക് 12.5 പവന്‍ കൈവശം വയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്.അധിക സ്വര്‍ണം ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുക്കാനും കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്. പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണത്തിനു നികുതി ഈടാക്കില്ല. ഇതോടെ പുതുതായി സ്വര്‍ണം വാങ്ങുന്നവരെയാണു സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
സ്വര്‍ണ ഇടപാടുകള്‍ നടത്തുന്ന ജൂവലറി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞദിവസം എല്ലാ ഇടപാടുകളുടെയും വിവരം നല്‍കണമെന്ന് ഡയറക്ടറേറ്റ് ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആഭ്യന്തര സ്വര്‍ണ ഉപഭോഗത്തില്‍ നിയന്ത്രണം വരുത്തുന്നതിന്റെ തുടക്കമാണ്് ഈ നിര്‍ദ്ദേശമെന്നാണ് വ്യക്തമാക്കിയിരുന്നെങ്കിലും വ്യക്തികള്‍ക്ക് സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിധി കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് ഇതോടെ ചര്‍ച്ചകളും ഉണ്ടായി. മുന്‍നിര ജൂവലറികള്‍ക്കും ആഭരണ നിര്‍മ്മാതാക്കള്‍ക്കും അടിയന്തിരമായി കൈവശമുള്ള സ്വര്‍ണത്തിന്റെ സ്‌റ്റോക്ക് അറിയിക്കാന്‍ എക്‌സൈസ് ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത ഘട്ടമായി വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവന്‍ അല്ലെങ്കില്‍ 500 ഗ്രാം സ്വര്‍ണ്ണം മാത്രമേ കൈവശം വെയ്ക്കാനാവൂ. അവിവാഹിതരായ സ്ത്രീകള്‍ 31.25 പവനു മുകളില്‍ കൂടുതല്‍ കൈവശം വയ്ക്കരുത്. പുരുഷന്മാര്‍ക്ക് 12.5 പവന്‍ കൈവശം വയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
നോട്ട് പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണം സ്വര്‍ണ്ണമായി മാറ്റിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനാലാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.സ്വര്‍ണ ഇറക്കുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന സൂചനകള്‍ വന്നതോടെ കഴിഞ്ഞ ഒരാഴ്ച വന്‍തോതില്‍ ജൂവലറികളും ആഭരണ നിര്‍മ്മാതാക്കളും സ്വര്‍ണ ഇറക്കുമതി നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
രാജ്യത്ത് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയിരം ടണ്ണോളം സ്വര്‍ണം ഓരോ വര്‍ഷവും രാജ്യത്ത് എത്തുന്നുണ്ടെന്നും ഇതില്‍ വലിയൊരളവ് കള്ളപ്പണം നല്‍കി പലരും വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാണ്. അതേസമയം, വലിയ കറന്‍സികള്‍ നിരോധിക്കപ്പെട്ടതോടെ കറന്‍സി ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്ത് നിലച്ചതായി അധികൃതര്‍ കരുതുന്നു. വില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ പിന്നീട് വില കൂടുമ്പോള്‍ വില്‍ക്കാമെന്ന് സ്വര്‍ണം കൈവശമുള്ളവര്‍ കരുതുന്ന സ്ഥിതിയായതിനാല്‍ ഇപ്പോള്‍ ഒന്നും നടക്കുന്നില്ല. പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വര്‍ണത്തിനും നിയമപ്രകാരം നികുതി അടച്ച പണം കൊണ്ട് നിയമപരമായി വാങ്ങിയ സ്വര്‍ണ്ണത്തിനും നിയന്ത്രണമുണ്ടാവില്ല. ഇതല്ലാത്ത സ്വര്‍ണത്തിനും ആദായ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇപ്പറഞ്ഞ നിബന്ധനകള്‍ക്ക് വിരുദ്ധമായി സ്വര്‍ണ്ണം സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് റെയ്ഡ് നടത്തി അത് പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (18 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (39 minutes ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (54 minutes ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (1 hour ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (2 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (3 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (3 hours ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (3 hours ago)

Malayali Vartha Recommends