മമതയ്ക്കും വധ ഭീഷണിയോ? ഇന്ധനം തീര്‍ന്ന വിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി നല്‍കിയില്ലെന്ന് ആരോപണം

ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തിര ലാന്റിംഗിന് അനുമതി നല്‍കാതെ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെ വധിക്കാന്‍ ശ്രമം നടന്നതായി ആരോപണം. ബുധനാഴ്ച രാത്രി കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാനുള്ള അനുമതി അധികൃതര്‍ വൈകിപ്പിച്ചെന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത് ബംഗാള്‍ നഗരവികസന മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഫിറാദ് ഹക്കീമാണ്.
ബുധനാഴ്ച രാത്രി 7.30 യ്ക്ക് പാറ്റ്‌നയില്‍ നിന്നും പുറപ്പെട്ട വിമാനം 8.30 യ്ക്ക് കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു. വിമാനത്തില്‍ ഇന്ധനം കുറവാണെന്നും ലാന്റിംഗിന് അനുമതി നല്‍കണമെന്നും പൈലറ്റ് അറിയിച്ചിട്ടും അരമണിക്കൂര്‍ പറന്ന ശേഷമാണ് അനുമതി ലഭിച്ചതെന്നും ആരോപണത്തില്‍ പറയുന്നു.
എയര്‍ട്രാഫിക് അധികൃതര്‍ മമതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ ഭാഗമാണ് ഇതെന്നാണ് ആരോപണം. നോട്ട് വിവാദത്തില്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നതാണ് ഈ ശ്രമത്തിന് പിന്നിലെന്നും ഫിറാദ് ഹക്കീം പറയുന്നു.
എന്നാല്‍ ആരോപണം വിമാനത്താവള അധികൃതര്‍ തള്ളി. ലാന്റിംഗ് അനുമതി വൈകിപ്പിച്ചത് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്. ഇത്തരം സംഭവങ്ങള്‍ വിമാനത്താവളങ്ങളില്‍ പുതിയതല്ലെന്നും പറയുന്നു. മുഖ്യമന്ത്രിമാര്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നടപടിക്രമത്തിന്റെ ലംഘനമാണ് വിമാനത്താവള അധികൃതര്‍ നടത്തിയതെന്നും ഇക്കാരയത്തില്‍ അന്വേഷണം വേണമെന്നും തൃണമൂല്‍ എംപി മുകുള്‍റോയിയും വ്യക്തമാക്കിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























