ഭാര്യയെ പീഡിപ്പിച്ചതറിഞ്ഞ് ഭര്‍ത്താവിന്റെ ആത്മഹത്യശ്രമം

ഭാര്യയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച വിവരം അറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ചുരുവില്‍ കഴിഞ്ഞ മാസം 22ന് ആണ് സംഭവങ്ങളുടെ തുടക്കം. ബസ് കാത്തുനിന്ന ഇരുപത്തഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീയെ ജീപ്പിലെത്തിയ മൂന്നു പേര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു കയറ്റുകയായിരുന്നു.
സ്ത്രീയെ ഇവര്‍ ഒറ്റപ്പെട്ട സ്ഥലത്തെ കുടിലില്‍ മൂന്നു ദിവസം താമസിപ്പിച്ചു പീഡിപ്പിച്ചശേഷം മറ്റൊരു സംഘത്തിന് ഒരു ലക്ഷം രൂപയ്ക്കു വിറ്റു. അവരും പീഡനം തുടര്‍ന്നു. പിന്നീടു പ്രതികളുടെ ഗ്രാമത്തിലെ ലീലാ റാം എന്നയാളെക്കൊണ്ടു ഇവരെ വിവാഹം കഴിപ്പിക്കുകയും അയാളില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തു.
28നു ഗ്രാമത്തിലെ പ്രായമായ ഒരാളുടെ സഹായത്തോടെ സ്ത്രീ രക്ഷപ്പെട്ടു പൊലീസ് സ്‌റ്റേഷനിലെത്തി. ഭാര്യ നേരിട്ട പീഡനം അറിഞ്ഞതിന്റെ വിഷമത്തിലാണു ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha



























