Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

സച്ചിനും ചിരഞ്ജീവിക്കും രേഖയ്ക്കും പാര്‍ലമെന്റില്‍ എത്താന്‍ സമയമില്ല; എന്തിനിങ്ങനെ ചിലരെ തീറ്റി പോറ്റുന്നു? എല്ലാ സെഷനിലും പങ്കെടുത്ത് മേരി കോമും ശബാന ആസ്മിയും

05 DECEMBER 2016 11:58 AM IST
മലയാളി വാര്‍ത്ത

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ചിലര്‍ക്ക് പാര്‍ലമെന്റില്‍ പോകാന്‍ സമയമില്ല. നിരവധി കലാമൂല്യമുള്ള അംഗങ്ങള്‍ ഉണ്ട് ഇപ്പോള്‍ രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങളായി. ഒരു ഡസനിലേറെ അംഗങ്ങളാണ് നിയമനിര്‍മ്മാണ സഭയിലേക്ക് രാജ്യത്തെ പ്രമുഖര്‍ക്കിടയില്‍ നിന്ന് നോമിമേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരില്‍ പലര്‍ക്കും രാജ്യത്തെ ബാധിക്കുന്ന സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന സഭയുടെ നടപടികളില്‍ താല്‍പര്യമില്ലെന്നാണ് കണക്കുകള്‍ സൂചന നല്‍കുന്നത്. താര മൂല്യം കൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുകയും സഭയില്‍ എത്തുകയും ചെയ്തവരുടേയും കാര്യങ്ങള്‍ ഇതുതന്നെ.

എംപിയുടെ പദവിയും പത്രാസും ലഭിക്കുന്നതിലുപരി പലര്‍ക്കും സഭയില്‍ ഓരോ വിഷയത്തിലും സംസാരിക്കാനോ ഇടപെടലുകള്‍ നടത്താനോ താല്‍പര്യമില്ല. പ്രശസ്ത ക്രിക്കറ്റ് താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അവസാനമായി നടന്ന മണ്‍സൂണ്‍ സെഷനിലെ 20 സിറ്റിങ്ങുകളില്‍ മൂന്നു സിറ്റിംഗിന് മാത്രമാണ് ഹാജരായത്. ഇപ്പോഴത്തെ ശീതകാല സമ്മേളനത്തിനാകട്ടെ ആകെ ഒരുദിവസമാണ് സച്ചിന്‍ എത്തിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ ചിരഞ്ജീവിയും ബോളിവുഡ് താരം രേഖയും മണ്‍സൂണ്‍ സെഷനിലെത്തിയത് ഓരോ ദിവസം മാത്രം. ഇവരുടെ ശീതകാല സെഷനിലെ ഹാജര്‍ ലഭ്യമല്ല.

ഇത്തരത്തില്‍ ചിലരുടെ ഹാജര്‍ പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ ലഭ്യമല്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടേതുള്‍പ്പെടെ ചിലരുടെ അറ്റന്‍ഡന്‍സ് ലഭ്യമല്ല. ഇത്തരത്തില്‍ താരമൂല്യമുള്ളവരുടെ പലരുടേയും ഹാജര്‍ നില കുറയുന്നത് 'നരേന്ദ്ര മോദി ഇഫക്ട്' ആണോയെന്ന ചോദ്യവും ഉയരുന്നു. നരേന്ദ്ര മോദിയും പാര്‍ലമെന്റില്‍ സ്ഥിരമായി പങ്കെടുക്കാറില്ലെന്നത് നേരത്തെ മുതലേ ചര്‍ച്ചയാണ്.

ബിജെപി എംപിയായ ഹേമമാലിനിക്ക് അറ്റന്‍ഡന്‍സ് വര്‍ഷകാല സമ്മേളനത്തില്‍ 36 ശതമാനം മാത്രമാണെന്ന റിപ്പോര്‍ട്ടും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് അവരുടെ സ്വന്തം കാര്യങ്ങള്‍ നോക്കി നടക്കാനേ നേരമുള്ളൂ എന്ന വിമര്‍ശനമാണ് ഉയരുന്നത്. പക്ഷേ, വ്യവസായ ലോകത്തുനിന്ന് ഇത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട സമ്ബന്ന വ്യവസായി അനു ആഘ പതിമൂന്നില്‍ പത്തുദിവസവും ഹാജരായെന്നതും ശ്രദ്ധേയമാണ്. പ്രശസ്ത ബോക്‌സര്‍ ആയ മേരി കോമാകട്ടെ വിന്റര്‍ സെഷനില്‍ എല്ലാ ദിവസവും ഹാജരായി. സിദ്ദുവിന് പകരമെത്തിയ നടി രൂപ ഗാംഗുലിയും പതിമൂന്നില്‍ പത്തുദിവസം ഹാജരായി.

സാമൂഹ്യ സേവനം കല, സാഹിതം, ശാസ്ത്രം തുടങ്ങിയ ഓരോ മേഖലകളിലും മികവു കാട്ടുന്നവരെയാണ് സാധാരണായി നാമനിര്‍ദേശത്തിന് പരിഗണിക്കുന്നത്. ഇവര്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ സജീവ പങ്കാളിത്തം വഹിക്കുകയും തങ്ങള്‍ പ്രഗത്ഭരായ മേഖലകളിലെ വിഷയങ്ങളും അനുഭവങ്ങളും നിയമനിര്‍മ്മാണ പ്രക്രിയക്ക് സഹായകമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് ഇവരുടെ നാമനിര്‍ദ്ദേശം നടക്കുന്നത്. പക്ഷേ, ഇത്തരത്തില്‍ എത്തിയ പലര്‍ക്കും ഇത്തരത്തില്‍ നിയമനിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമില്ലെന്ന സൂചനയാണ് ഹാജര്‍കുറവിലൂടെ വ്യക്തമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (36 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (53 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends