അതിര്‍ത്തി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന് ഇന്ത്യയോട് ചൈന
അതിര്‍ത്തി പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന് ഇന്ത്യയോട് ചൈന. ടിബറ്റന്‍ നേതാവ് കര്‍മാപാ ലാമ അരുണാചല്‍ പ്രദേശിലെ തവാങ് കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചതാണ് ചൈനയെ പ്രകോപിപ്പിക്കാന്‍ കാരണം. ചൈനയും ഇന്ത്യയും തമ്മില്‍ അരുണാചലിനെ ചൊല്ലി തര്‍ക്കം തുടരുകയാണ്. ഇന്ത്യയുടെ ഭാഗമായ അരുണാചലിനെ ദക്ഷിണ ടിബറ്റ് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. മുന്‍പും അരുണാചല്‍ ചൈനയുടെ ഭാഗമാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.
കര്‍മാപാ ലാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലയെക്കുറിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കന്ങ്ങിന്റെ പ്രതികരിച്ചത്.
രണ്ടു ഭാഗത്തുമുള്ള കാര്യങ്ങളെ ഇന്ത്യ ബഹുമാനിക്കുമെന്നാണ് കരുതുന്നത്. അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണമാകുന്ന യാതൊന്നും ഇന്ത്യ ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുകയെന്നത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയില്‍നിന്നു പലായനം ചെയ്ത കര്‍മാപ 2000 ജനുവരി അഞ്ചിനാണ് ധര്‍മശാലയില്‍ എത്തിയത്. സിദ്ധബാരിയിലെ ഗ്യാറ്റോ മഠമാണ് ആസ്ഥാനം. ബുദ്ധമതപ്രകാരം ടിബറ്റന്‍ ജനതയുടെ ഉയര്‍ന്ന ആത്മീയപദവിയാണ് കര്‍മാപാ സ്ഥാനം. അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് അവരോധിച്ചതും ദലൈലാമയാണ്.
https://www.facebook.com/Malayalivartha