Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

സിപിഎം ബിജെപി സംഘര്‍ഷം: കഞ്ചിക്കോട്ട് ഒരാള്‍ക്ക് വെട്ടേറ്റു, വാഹനങ്ങള്‍ക്ക് തീയിട്ടു

05 DECEMBER 2016 11:32 PM IST
മലയാളി വാര്‍ത്ത

കഞ്ചിക്കോട്ട് വീണ്ടും സിപിഎം ബിജെപി സംഘര്‍ഷം. കഴിഞ്ഞ ദിവസം മുക്രോണിയിലുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റതിനു പിന്നാലെയാണ് പ്രദേശത്ത് വീണ്ടും ആക്രമം. മൂന്നു പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചെന്നും വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചെന്നും ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. ബിജെപി പ്രവര്‍ത്തനായ ഹില്‍വ്യൂനഗര്‍ സ്വദേശി നന്ദനെ (25) വൈകിട്ട് അഞ്ചരയോടെ ഒരു സംഘം വീടു കയറി ആക്രമിച്ചു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ നന്ദനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ബൈക്കിലെത്തിയ ഒരു സംഘം സൂര്യനഗര്‍ കോപ്പന്‍പുരയില്‍ സതീഷിന്റെ വീട് ആക്രമിച്ചു.

മുറ്റത്ത് നിര്‍ത്തിയിട്ട കാറും അഞ്ചു ബൈക്കുകളും തീവച്ചു നശിപ്പിച്ചു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയെങ്കിലും സംഘം സ്ഥലംവിട്ടു. ഇതിനു പിന്നാലെ മുക്രോണിയില്‍ രാജന്റെ വീടും ആക്രമിക്കപ്പെട്ടു. കിണറ്റിലെ മോട്ടോറും ഒരു ബൈക്കും നശിപ്പിച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ സി.എ. സുരേന്ദ്രന്‍, ലീഡിങ് ഫയര്‍മാന്‍ എ. ഗിരി എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. സിഐ എ. വിപിന്‍ദാസ്, വാളയാര്‍ എസ്‌ഐ ശാന്തകുമാരന്‍ എന്നിവര്‍ സ്ഥലത്തെത്തി.

സംഭവത്തില്‍ ഇരുവിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും സിഐ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകനായ അയ്യന്‍കുളം സ്വദേശി ബിനു, ബിജെപി പ്രവര്‍ത്തകനായ രാജേഷ് എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവര്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സിപിഎം പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധയോഗം നടത്തി. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വിജയദാസ് എംഎല്‍എ, ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, നേതാക്കളായ എ. പ്രഭാകരന്‍, റഷീദ് കണിച്ചേരി, വിജയന്‍, എസ്.ബി. രാജു, തുടങ്ങിവര്‍ പ്രസംഗിച്ചു. കഞ്ചിക്കോട്ട് ആശുപത്രി പടിക്കല്‍ പ്രതിഷേധ ധര്‍ണയും നടത്തി.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ അധികൃതര്‍ ഇടപെടണമെന്നു ബിജെപി ആവശ്യപ്പെട്ടു. ആക്രമണം നേരിട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, ബിജെപി മണ്ഡലം പ്രസിഡന്റ് ഷണ്‍മുഖന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേന്ദ്രന്‍, നേതാക്കളായ സി.ബാലചന്ദ്രന്‍, സുരേഷ്, സി. രവീന്ദ്രന്‍, ഗിരീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (19 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends