Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ഇതിഹാസത്തിലെ വീരനായികക്ക് വിട

06 DECEMBER 2016 01:13 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുഖ്യമന്ത്രിയും എ .ഐ .എ .ഡി.എം. കെ അധ്യക്ഷയുമായി ജെ.ജയലളിത (68) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.30ഓടെയാണ് ജയലളിത ഹൃദയ സ്തംഭനം മൂലം മരണത്തിന് കീഴടങ്ങിയത് . അപ്പോളോ ആസ്പത്രി അധികൃതര്‍ രാത്രി 12.10 ന് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .

ഏതൊരു സിനിമാക്കഥയേക്കാളും നാടകീയമായൊരു ജീവിതം... അഴിമതിയാരോപണങ്ങളും ജയില്‍വാസവും വരെ. ഒന്നിനു മുന്നിലും തലകുനിക്കാത്ത കണ്ണുനനക്കാത്ത ഒരേ ഒരു ജയലളിത.

ജനങ്ങളെയായിരുന്നു ജയയ്ക്ക് എന്നും വിശ്വാസം. എം.ജി. ആറിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നതിനിടെ പോയസ് ഗാര്‍ഡനില്‍ ജയലളിതയ്ക്കുള്ള പിന്തുണ അറിയിക്കാന്‍ ആയിരങ്ങളാണെത്തിയത്. വാസന്തി എഴുതുന്നു ''ആരെയും കാണാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ജയലളിത. എന്നാല്‍ പിന്തുണയുമായെത്തിയ അണികളെ കാണാന്‍ അവര്‍ മട്ടുപ്പാവിലെത്തി. അണികളില്‍നിന്ന് ആവേശം പൊട്ടിയൊഴുകി. 'ഭാവിമുഖ്യമന്ത്രി വാഴ്ക'. അവര്‍ വിളിച്ചുപറഞ്ഞു. അന്നാദ്യമായി ജയയില്‍നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റുവീണു. അവര്‍ ജനങ്ങളോട് അപേക്ഷിച്ചു. ''ദയവായി എന്നെ അങ്ങനെ വിശേഷിപ്പിക്കരുത്. രാഷ്ട്രീയം ഉപേക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ രാഷ്ട്രീയം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് എം.ജി.ആര്‍ സത്യം ചെയ്യിച്ചു.'' അവര്‍ അവകാശപ്പെട്ടു.

പിന്നീട് അവരെങ്ങനെയാണ് തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ അമ്മയായി മാറുന്നത്. ''ഇവിടെ പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും കൊടുത്താല്‍ അത് മറക്കില്ല. ജയലളിത ബിലോ ആവറേജ് കാര്‍ഡ് വെച്ചിരിക്കുന്നവര്‍ക്ക് വര്‍ഷം തോറും സമ്മാനം കൊടുക്കും. കഴിഞ്ഞവര്‍ഷം കൊടുത്തത് ഒരു ഫാന്‍, ഒരു മിക്‌സി, ഒരു െ്രെഗന്റര്‍. അതൊക്കെ ആള്‍ക്കാരെ സ്വാധീനിക്കും. അതുകൊണ്ട് സാധാരണക്കാര്‍ അമ്മ എന്നുപറഞ്ഞാല്‍ മരിക്കും.'' മഹാബലിപുരത്തുകണ്ട ഒരാള്‍ സംശയം തീര്‍ത്തു.

റായ്‌പേട്ടിലെ എ.ഐ.എ.ഡി.എം.കെ ഓഫീസിലേക്ക് ഒന്നെത്തിനോക്കി. ജയലളിതയുടെ കൂറ്റന്‍ ചിത്രങ്ങള്‍ പതിച്ച കവാടത്തിനരികില്‍ ആളുകള്‍ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഗേറ്റിലുള്ള സെക്യൂരിറ്റി മസ്താന്‍ മനസ്സ് പങ്കുവെച്ചു. ''നല്ല നേതാവാണ് അമ്മ. അതുകൊണ്ടാണ് ആളുകള്‍ക്കിത്ര ബഹുമാനം'' ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവരെ അമ്മയ്ക്കായി ലഡുകൊണ്ടുപോയി പൂജിച്ചത് അയാള്‍ നന്ദിയോടെ ഓര്‍ത്തു. ഓഫീസിന് എതിര്‍വശത്ത് റോഡരികിലെ പെട്ടിക്കട നിറയെ ജയലളിതയുടെ ചിത്രങ്ങള്‍ നിറച്ച് കാത്തിരിക്കുന്നു രാജാത്തി.15 വര്‍ഷമായി അവര്‍ ഈ കടയിലിരുന്ന് അമ്മയുടെ വരവും പോക്കും കാണുന്നുണ്ട്. 'എനിക്കൊരു ജീവിതം തന്നത് അമ്മയാണ്.' രാജാത്തി ഓര്‍മിച്ചു. തെരുവോരത്തിരുന്ന ദുരൈസാമി ചിരിച്ചു. മടിയിലുള്ള കുഞ്ഞുമകള്‍ ലക്ഷ്മി അമ്മയുടെ ചിത്രമെടുത്ത് ചുംബിക്കുന്നു. ആ തെരുവ് നിറയെ ജയയുടെ ഓര്‍മകളാണ്. പിറ്റേന്നും കണ്ടു, ഉണ്ണാതെ ഉറങ്ങാതെ അമ്മയ്ക്കായി കാത്തിരിക്കുന്ന തമിഴ്മക്കളെ. ആരാധനയുടെ തീവ്രവും വൈകാരികവുമായ എന്തെല്ലാം കാഴ്ചകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (18 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (1 hour ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (2 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (3 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (3 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (4 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (4 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends