Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

ഓര്‍മ്മയില്‍ നിലനില്‍ക്കാന്‍ തമിഴ്‌നാട്ടില്‍ അമ്മ ബ്രാന്‍ഡ്

06 DECEMBER 2016 01:37 AM IST
മലയാളി വാര്‍ത്ത

More Stories...

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഒരു ബ്രാന്‍ഡ് നെയിമാകുക, അവരെ ജനങ്ങള്‍ വിളിക്കുന്ന പ്രിയ പേരില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുക. ഏത് മുഖ്യമന്ത്രിയാണ്, അല്ലെങ്കില്‍ ഏതൊരു നേതാവാണ് വലിപ്പ ചെറുപ്പമില്ലാതെ ഏതൊരാളിലും പ്രഭാവമുണ്ടാക്കുന്ന ഒരു സ്വീകാര്യത ആഗ്രഹിക്കാത്തത്. ഇത്തരത്തിലൊരു സ്വീകാര്യതയിലൂടെ തമിഴ്‌നാട്ടിലെ പ്രിയ ബ്രാന്‍ഡായിരിക്കുകയാണ് മുഖ്യമന്ത്രി പുരട്ചിതലൈവി ജയലളിത. അവരെ ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ' അമ്മ ' എന്ന വാക്ക് ഇന്ന് തമിഴ്‌നാട്ടിലെ പ്രിയ ബ്രാന്‍ഡാണ്. ദേശീയ അന്തര്‍ ദേശീയ ബ്രാന്‍ഡുകളെയെല്ലാം കടത്തി വെട്ടുന്ന ബ്രാന്‍ഡ്.

വൈകാരിക ബന്ധങ്ങളുടെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് അമ്മ. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ വാക്കിന് മൂല്യം എത്രയെന്ന് പറയുവാന്‍ വയ്യ. ഇവിടെയാണ് അമ്മയെന്ന പേരില്‍ ഉല്‍പ്പന്നങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിപണിയില്‍ എത്തുന്നത്. അമ്മ ബ്രാന്‍ഡുല്‍പ്പന്നങ്ങളെ ജനങ്ങള്‍ സ്വീകരിക്കുമോയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. സംഭവം ഹിറ്റായി... സൂപ്പര്‍ഹിറ്റ്. വിപണിയിലും മനുഷ്യ മനസ്സിലും സ്വീകാര്യത നേടുവാന്‍ എളുപ്പത്തില്‍ സാധിക്കുന്ന അമ്മ എന്ന ബ്രാന്‍ഡുല്‍പ്പന്നങ്ങള്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തംരംഗം സൃഷ്ടിക്കുകയാണ്.

ഏഴ് ഉല്‍പ്പന്നങ്ങള്‍ അമ്മ ബ്രാന്‍ഡില്‍

അമ്മ മെസ്

തമിഴ്‌നാട്ടില്‍ അമ്മ ബ്രാന്‍ഡിനെ സ്വീകാര്യമാക്കിയതിന് പിന്നില്‍ പ്രധാനമെന്ന് പറയാവുന്ന ഒന്നാണ് അമ്മ മെസ്. വളരെ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന അമ്മ മെസ് ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്മക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഇഡ്ഡലി 1 രൂപ, ചോറും സാമ്പാറും 5 രൂപ, ചോറും തൈരും 3 രൂപ. ആരെയും മാടിവിളിക്കുന്ന നിരക്കില്‍ മികച്ച ഭക്ഷണം നല്‍കുന്ന 15 അമ്മ ഉണവഗങ്ങളാണ് (ഭക്ഷണശാല) 2013 ഫെബ്രുവരിയിലുണ്ടായിരുന്നെങ്കില്‍ ഇന്നത് 294 എണ്ണമാണ്. അത്രയ്ക്കും ജനശ്രദ്ധയും പ്രീതിയും അമ്മ മെസ് സമ്പാദിച്ചിരിക്കുന്നു. ആറുമാസത്തിനകം 360 ന്യായവിലഹോട്ടലുകള്‍ കൂടി തുറക്കുമെന്നാണ് ജയലളിതയുടെ പ്രഖ്യാപനം. നഗരങ്ങളിലെ സാധാരണക്കാര്‍ക്ക് തുച്ഛമായ വിലയ്ക്ക് നല്ല ഭക്ഷണം വിളമ്പുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തുടങ്ങി ഒരു വര്‍ഷത്തിനകം ദിവസക്കൂലിക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ഓട്ടോ്രൈഡവര്‍മാര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങി തമിഴ്‌നാട്ടിലെ വലിയ വിഭാഗം സാധാരണക്കാര്‍ക്കിടയില്‍ അമ്മ ഉണവഗം സൂപ്പര്‍ഹിറ്റായി. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമേ ചെന്നൈപോലുള്ള ഇടങ്ങളില്‍ മൂന്നുരൂപയ്ക്ക് ചപ്പാത്തികുറുമ ഡിന്നറും കിട്ടും.

സര്‍ക്കാറിന്റെ സബ്‌സിഡിയാണ് അമ്മ മെസ്സിന്റെ പ്രധാന ശക്തിസ്രോതസ്. ഒരു ഇഡ്ഡലി വില്‍ക്കുന്നത് 2.60രൂപ നഷ്ടത്തിലാണ്. സാമ്പാര്‍ സാദത്തിന് നഷ്ടം ഒരു യൂണിറ്റിന്മേല്‍ 9.70 രൂപയും. എന്നാലും, സാധാരണക്കാരന്റെ വിശപ്പകറ്റാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ. പ്രതിവര്‍ഷം 35 കോടി രൂപയാണ് അമ്മ ന്യായവിലഹോട്ടലുകളുടെ നടത്തിപ്പിനായി തമിഴ്‌നാട് ബജറ്റില്‍ നീക്കിവെക്കുന്നത്. ഹോട്ടലുകളിലൂടെ ആറായിരത്തോളം പേര്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ നല്‍കാനും പദ്ധതിക്ക് സാധിച്ചു. തമിഴ്‌നാട്ടിലെ 27 ജില്ലാകേന്ദ്രങ്ങളിലും പ്രധാന സര്‍ക്കാര്‍ ആസ്പത്രികളോട് ചേര്‍ന്നും പുതിയ ഉണവഗങ്ങള്‍ വരുന്നതോടെ അമ്മ ന്യായവില ഹോട്ടല്‍ സംരംഭം പുതിയ ഉയരങ്ങളിലെത്തുമെന്ന് ഉറപ്പ്.........


അമ്മ ഉപ്പ്

ഏഴ് ഉല്‍പ്പന്നങ്ങളാണ് അമ്മയെന്ന ബ്രാന്‍ഡില്‍ തമിഴ്‌നാട്ടിലെ വിപണി കീഴടക്കുന്നത്. അതില്‍ വന്‍ പ്രചാരം നേടിയത് അമ്മ ബ്രാന്‍ഡ് കാന്റീനുകളും മിനറല്‍ വാട്ടറും ഉപ്പും തേയിലയുമാണ്. മൂന്നു വ്യത്യസ്ത പായ്ക്കറ്റുകളിലാണ് അമ്മ ഉപ്പ് വിപണിയിലുള്ളത്. ഡബിള്‍ ഫോര്‍ട്ടിഫൈഡ്, ലോ സോഡിയം, റിഫൈന്‍ഡ് ഫ്രീ ഫ്‌ളോ ഐയഡൈസ് എന്നീ വിഭാഗങ്ങളിലാണ് ഉപ്പ് ജനങ്ങളിലേക്കെത്തുന്നത്. കിലോയ്ക്ക് 21, 14, 10 എന്നീ നിരക്കിലാണ് ഉപ്പിന്റെ വില. എല്ലാത്തരക്കാര്‍ത്തും പാചകത്തിന് ഒഴിച്ചു കൂട്ടാന്‍ പറ്റാത്തതായി ഇപ്പോള്‍ അമ്മ ഉപ്പ് മാറിയിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം സ്വകാര്യ കമ്പനികളുടെ ഉപ്പിനെ അപേക്ഷിച്ച് അമ്മ ഉപ്പിന്റെ എല്ലാ വിഭാഗത്തിലും കിലോയ്ക്ക് നാലു രൂപയുടെ കുറവുണ്ടെന്നതാണ്. തമിഴ്‌നാട് സാള്‍ട്ട് കോര്‍പറേഷനാണ് അമ്മ ഉപ്പ് വിപണിയില്‍ എത്തിക്കുന്നത്.

അമ്മ തേയില

രാവിലെ ചായ കുടി മുതല്‍ തന്നെ ഓര്‍ക്കാനുള്ള ഒരു ബ്രാന്‍ഡിംഗ് തന്ത്രത്തിന്റെ ഭാഗമായിട്ടായിരിക്കണം പുരട്ചി തലൈവി അമ്മ തേയില കൊണ്ടുവന്നിട്ടുള്ളത്. തമിഴ്‌നാട് ടീ പ്ലാന്‍രേഷന്റെ സഹകരണത്തോടെയാണ് ഇപ്പോള്‍ ചായപ്പൊടി വില്‍പ്പനക്കുള്ള ഏര്‍പ്പാടുകള്‍ നടത്തിയിരിക്കുന്നത്. അമ്മ തേയിലയും വിപണിയിലെത്തിച്ചിരിക്കുന്നത് സാധാരണക്കാരെ കൈയ്യിലെടുക്കാന്‍ തന്നെയാണ്. വിപണി വിലയേക്കാള്‍ കുറവുള്ള തേയിലയുടെ കവറില്‍ ജയലളിതയുടെ ചിത്രം പതിച്ചാണ് ഇറക്കിയിരിക്കുന്നത്.

പത്ത് രൂപയ്ക്ക മിനറല്‍ വാട്ടര്‍

സാധാരണ ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്ത് രൂപയ്ക്കാണ് തമിഴ്‌നാട്ടില്‍ അമ്മ മിനറല്‍ വാട്ടര്‍ വില്‍ക്കുന്നത്. രാജ്യത്തു ആദ്യമായിട്ടാണു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നതെന്ന പ്രത്യേകതയും ജയലളിത സര്‍ക്കാരിന് സ്വന്തം. വിപണിയിലുള്ള മിനറല്‍ വാട്ടറുകള്‍ക്ക് ഇപ്പോള്‍ പതിനഞ്ച് രൂപയാണ് വില. ചില വന്‍കിട കമ്പനികള്‍ ഇതിന് ഇരുപത് രൂപ വരെ ഈടാക്കുന്നുമുണ്ട്. റുണ്ട്. ഈ സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടിയാണ് ജയലളിത സര്‍ക്കാറിന്റെ പത്ത് രൂപയ്ക്ക് ഉള്ള മിനറല്‍ വാട്ടര്‍ പദ്ധതി. ചെന്നൈ നഗരത്തിലെ ദീര്‍ഘദൂര ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലുമെല്ലാം 'അമ്മ മിനറല്‍ വാട്ടര്‍' സ്ഥാനം പിടിച്ചു കഴിഞ്ഞു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ 105മത് ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്.

അമ്മ ബാഗുകള്‍

തമിഴ്‌നാട് ഗവണ്‍മെന്റെ് സ്‌കൂളിലെ കുട്ടികളുടെ ബാഗിന് പുറത്ത് ജയലളിതയുടെ ചിത്രം കാണാം. പണ്ടേതോ മലയാള ചിത്രത്തില്‍ പറയുമന്നത് പോലെ ആദ്യം കുട്ടികളെ കൈയ്യിലെടുക്കണം പിന്നീടെല്ലാം വളരെ എളുപ്പമായിരിക്കും എന്ന നേരായ ബ്രാന്‍ഡിംഗ് തന്ത്രമാണ് ഇതിന് പിന്നിലെന്ന് മനസിലാക്കാം. ഇലക്ഷന്‍ സമയത്താണ് അമ്മ ബ്രാന്‍ഡഡ്് ബാഗുകള്‍ ജയലളിതയുടെ ചിത്രം പതിച്ച് സ്‌കൂള്‍ കുട്ടികളിലേക്ക് തമിഴ്‌നാട് സര്‍ക്കാരെത്തിച്ചത്. ഇത് മാത്രമല്ല മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് നല്‍കിയും ഒരു ഡിജിറ്റല്‍ വിപ്ലവം നടത്താന്‍ തമിീഴനാട് മുഖ്യമന്ത്രിക്കായിരുന്നു.

അമ്മ മെഡിക്കല്‍ സ്‌റ്റോറും അമ്മ തിയേറ്ററും

ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് അമ്മ മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതുവിപണിലെക്കാള്‍ 10 ശതമാനം വിലക്കുറവിലാണ് അമ്മ മെഡിരക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്നുകള്‍ ജനങ്ങളിലെത്തുന്നത്. ഇതിനായി 20 കോടി രൂപ സര്‍ക്കാര്‍ സഹകരണ സംഘത്തിന് നല്‍കിയിട്ടുണ്ട്. . ചെന്നൈ, സേലം, മധുര, ശിവഗംഗ, വിരുദുനഗര്‍ തുടങ്ങിയിടങ്ങളിസാണ് ഇപ്പോള്‍ ഫാര്‍മസികള്‍ ആരംഭിച്ചിട്ടുള്ളത്. നൂറ് അമ്മ ഫാര്‍മസികളാണ് സംസ്ഥാനത്ത് വരാന്‍ പോകുന്നത്. ഇതില്‍ 20 എണ്ണം ചെന്നൈ നഗരത്തിലാണ്. വൈകാതെ തന്നെ അമ്മ തിയേറ്ററുകളും ചെന്നൈ കോര്‍പ്പറേഷന്‍ ആരംഭിക്കാന്‍ പോകുകയാണ്. സബ്‌സിഡി നിരക്കില്‍ ടിക്കറ്റ് നല്‍കിക്കൊണ്ടായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (1 hour ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (1 hour ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (4 hours ago)

Malayali Vartha Recommends