ആശുപത്രിവാസവും മരണവും; നാള്‍വഴികള്‍

പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍.
സെപ്തംബര്‍ 24: ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍. ചികിത്സാര്‍ഥം വിദേശത്തേക്ക് പോകുന്നുവെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
സെപ്തംബര്‍ 29: മെഡിക്കല്‍ ബുള്ളറ്റിന്‍. ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു; കുറിച്ച് നാളുകള്‍ക്കകം ആശുപത്രി വിടുമെന്നും ബുള്ളറ്റിന്‍
ഒക്ടോബര്‍ 1: ജയലളിത ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതായി എഐഎഡിഎംകെ
ഒക്ടോബര്‍ 6: എയിംസില്‍ നിന്നും വിദഗ്ദ സംഘം അപ്പോളോയില്‍
ഒക്ടോബര്‍ 21: മെഡിക്കല്‍ ബുള്ളറ്റിന്‍ ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നു
നവംബര്‍ 3: അസുഖത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂര്‍ണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ സി റെഡ്ഢി.
നവംബര്‍ 13: ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 50 ദിവസം. തന്റേത് 'പുനര്‍ജന്മം' ആണെന്നും ഔദ്യോഗിക ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തു വരുന്നു
നവംബര്‍ 19: തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റുന്നു.
നവംബര്‍ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാല്‍വ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.
ഡിസംബര്‍ 4: ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചുവെന്ന് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍.
ഡിസംബര്‍ 4: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍.
ഡിസംബര്‍ 5: രാത്രി 11.30ന് അപ്പോളോ ആശുപത്രിയില്‍ അന്ത്യം.
ഡിസംബര്‍ 6: പുലര്‍ച്ചെ 12.20 ന് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വാര്‍ത്താ കുറിപ്പ്
https://www.facebook.com/Malayalivartha



























