ജയലളിതയ്ക്കു പിന്നാലെ ആത്മസുഹൃത്തും യാത്രയായി

ജയലളിതയുടെ ആത്മസുഹൃത്തും സാഹിത്യകാരനുമായ ചോ രാമസ്വാമി (82) അന്തരിച്ചു. ജയലളിത വിടപറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ചോ രാമസ്വാമിയും യാത്രയായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സാഹിത്യകാരന്‍, അഭിനേതാവ്, മാധ്യമപ്രവര്‍ത്തകന്‍, അഭിഭാഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം വൃക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തുഗ്ലക്ക് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു അദ്ദേഹം. ആക്ഷേപ ഹാസ്യങ്ങളിലൂടെ തമിഴ് രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച വ്യക്തിത്വമാണ് ചോ രാമസ്വാമിയുടേത്. 
ജയലളിതയുടെ രാഷ്ട്രീയ അരങ്ങേറ്റ സമയത്ത് വേണ്ട വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതും രാമസ്വാമി തന്നെ ആയിരുന്നു. നീണ്ട നാളുകളായി ആശുപത്രിവാസത്തിലായിരുന്നു അദ്ദേഹം. എന്‍ഡിഎയുടെ ഭരണത്തില്‍ വലിയ പ്രതീക്ഷയും ചോ പുലര്‍ത്തിയിരുന്നു. നാടകകൃത്തായ കാലഘട്ടത്തില്‍ തന്നെ ജയലളിതയുമായി വളരെ അടുത്ത ബന്ധം ആരംഭിച്ചിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ അമ്മയക്ക് കുഴപ്പമില്ല അവര്‍ ആശുപത്രിയിലെ മറ്റ് രോഗികളെ ആശ്വസിപ്പിക്കുന്നു എന്ന് തരത്തില്‍ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു എന്നാല്‍ ചോ യുടെ സമീപത്ത് എത്തുന്ന അമ്മയുടെ ദൃശ്യമാണ് പടര്‍ന്നിരുന്നത്.
ജയലളിതയുടെ ഉപദേഷ്ടാവായി ദീര്‍ഘനാള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എംപിയായും പ്രവര്‍ത്തിച്ചു. നിരവധി നാടകങ്ങളിലും 89 സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























