പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരാന്‍ സാധ്യത

എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഉത്പാദനം ഗണ്യമായി വെട്ടി കുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ ജനുവരി മുതല്‍ പെട്രോള്‍ , ഡീസല്‍ വില കുത്തനെ ഉയരാന്‍ സാധ്യത. ഒപെകിന്റെ നിര്‍ണായക മന്ത്രിതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
എണ്ണയുടെ ഉത്പ്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം ബാരല്‍ കുറവ് വരുത്താനാണ് തീരുമാനം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ, 3.25 കോടി ബാരല്‍ മാത്രം പ്രതിദിനം ഉത്പാദിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ എണ്ണ വില കൂടി ബാരലിന് 50 ഡോളര്‍ കവിഞ്ഞിരുന്നു. 'ഒപെക്' ഇത്തരമൊരു തീരുമാനം എടുക്കുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ജനുവരി മുതലാണ് ഇതു പൂര്‍ണമായും പ്രാബല്യത്തില്‍ വരിക. ഉത്പാദനത്തില്‍ ഇത്രത്തോളം കുറവ് വരുന്നതോടെ എണ്ണ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യ പോലുള്ള രാഷ്ട്രങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഊര്‍ജാവശ്യത്തിന് ഇന്ധനത്തിന്റെ 81 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരാന്‍ ഇത് ഇടയാക്കും.
https://www.facebook.com/Malayalivartha



























