കാടിനേയും മൃഗങ്ങളേയും ഏറെ സ്‌നേഹിച്ച ഉരുക്കു വനിത

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് ഉരുക്കു വനിതകളാണ് ജയലളിതയും ഇന്ധിര ഗാന്ധിയും. ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുമുണ്ടായിരുന്നു. അതിലൊന്നാണ് മൃഗങ്ങളോടുള്ള സ്‌നേഹം. ജയയ്ക്ക് ഏറ്റവും ഇഷ്ടം ആനകളോടും നായ്ക്കളോടുമായിരുന്നു. മുഖ്യമന്ത്രി പദവിയുടെ തിരക്കുകളിലും വണ്ടലൂര്‍ മൃഗശാലയിലെ പുതിയ കടുവകളേയും സിംഹങ്ങളേയും കാണാന്‍ ജയ എത്തിയിരുന്നു. ഇവയ്ക്ക് പേര് നിര്‍ദ്ധേശിച്ചിരുന്നതും ജയയായിരുന്നു.
ഒരിക്കല്‍ വീരപ്പന്റെ നിയന്ത്രണത്തിലായിരുന്ന സത്യമംഗലം ടൈഗര്‍ റിസര്‍വ് പ്രദേശം ഗവണ്‍മെന്റിന്റെ മേല്‍ നോട്ടത്തില്‍ നവീകരിച്ചത് ജയയുടെ നിര്‍ദ്ധേശ പ്രകാരമായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് പെട്ടെന്നുണ്ടായ അസുഖത്താല്‍ കടുവ കുഞ്ഞുങ്ങള്‍ ചത്തപ്പോള്‍ ജയയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിയെത്തി.
കാരണം എന്താണെന്ന് വ്യക്തമായി അറിഞ്ഞ് കടുവകളെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം കിട്ടി. എല്ലാ വര്‍ഷവും സ്‌റ്റേറ്റ് ബഡ്ജറ്റില്‍ വനസംരക്ഷണത്തിന് ജയ തുക മാറ്റി വെച്ചിരുന്നു. പള്ളിക്കര്‍ണി മേഖല റിസ്‌റ്റോറേഷന്‍, ഫ്രീ ലീവ് സ്‌റ്റോക്ക് സ്‌കീം, നന്‍മംഗലം ഫോറസ്റ്റ് റിസ്‌റ്റോറേഷന്‍ തുടങ്ങി നിരവധി പദ്ധതികളാണ് ജയയുടെ നേതൃത്വത്തില്‍ നടന്നത്. അത്രയേറെ കാടിനേയും മൃഗങ്ങളേയും ജയ സ്‌നേഹിച്ചിരുന്നു.
https://www.facebook.com/Malayalivartha



























