Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ചായക്കടയില്‍ നിന്നും ജയലളിതയുടെ വിശ്വസ്തനും അവിടുന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവും; നാടകീയത നിറഞ്ഞ പനീര്‍ശെല്‍വത്തിന്റെ ജീവിതകഥ ഇങ്ങനെ..

08 DECEMBER 2016 11:50 AM IST
മലയാളി വാര്‍ത്ത

തമിഴ് ജനതയുടെ സ്വന്തം അമ്മ ജയലളിത മണ്‍മറഞ്ഞു, ഇനി അവരെ നയിക്കേണ്ടത് ഒ.പനീര്‍ശെല്‍വം എന്ന ജയയുടെ വിശ്വസ്തന്‍. മുഖ്യമന്ത്രി പദം പനീര്‍ശെല്‍വത്തിലേക്ക് എത്തുമ്പോള്‍ മറ്റൊരു പ്രത്യേകതയും കൂടി നിലനില്‍ക്കുന്നു. മലയാളിയായ എം.ജി.ആറിനും കര്‍ണാടകക്കാരിയായ പുരട്ചി തലൈവി ജയലളിതയില്‍ നിന്നും ഒരു ശുദ്ധ തമിഴന്റെ കൈകളിലേക്കാണ് ഇനി തമിഴ്‌നാടിന്റെ ഭരണം എത്തുക.

തേവര്‍ സമുദായക്കാരനായ ഒ പനീര്‍ശെല്‍വം എന്ന ചായക്കടക്കാരനാണ് മൂന്നാം തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. ജയലളിതയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ് പെരിയകുളത്തുകാരുടെ പ്രിയപ്പെട്ട 'അണ്ണന്‍' എന്ന വിളിപ്പേരുള്ള പനീര്‍ശെല്‍വം രണ്ട് തവണ മുഖ്യമന്ത്രി പദവിയിലേക്ക് ചുവടുവച്ചത്. ഇപ്പോള്‍, തലൈവിക്ക് ശേഷവും അധികാരം സ്വാഭാവികമായി ഈ അണ്ണനിലേക്ക് എത്തിച്ചേരുന്നു.

തേനിയാണ് ഒ പനീര്‍ശെല്‍വത്തിന്റെ ജന്മദേശം. ഇവിടുത്തെ പെരിയകുളത്തെ കവലയിലെ ചായയും വടകളും ചൂടോടെ വിറ്റഴിയുന്ന ചായക്കടയുടെ ഉടമയായിരുന്നു ഒരുകാലത്ത് പനീര്‍സെല്‍വം. ഇപ്പോഴും ഈ കട അദ്ദേഹം നടത്തുന്നുണ്ട്. കടയില്‍ ദൈവങ്ങളുടെ ചിത്രത്തിനൊപ്പമാണ് ജയയുടെ ചിത്രവും. ജോലിത്തിരക്കിനിടയിലും തൊട്ടടുത്തുള്ള അണ്ണാ ഡിഎംകെ പാര്‍ട്ടി ഓഫിസിലേക്കോടുന്നതു പനീര്‍സെല്‍വത്തിന്റെ പതിവായിരുന്നു. സഹോദരന്‍ ഷണ്‍മുഖ സുന്ദരമാണ് ഇപ്പോള്‍ കട നടത്തുന്നത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ഈ കട തുറന്നിട്ടില്ല.കര്‍ഷകന്റെ മകനായി പിറന്ന പനീര്‍സെല്‍വം ലാളിത്യത്തിന്റെ ഉടമയാണ്. ഉത്തമപാളയത്തിലെ ഹാജി കര്‍ത്താ റാവുത്തര്‍ ഹൗദിയ കോളജില്‍ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ബിരുദ പഠനം. കോളേജ് വിദ്യാഭ്യാസം ഉണ്ടെങ്കിലും കൃഷിയോടായിരുന്നു അദ്ദേഹത്തിന്റെ താല്‍പ്പര്യം. ഇതിനിടെയാണ് അവിചാരിതമായി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. രാഷ്ട്രീയത്തില്‍ തിരക്കേറിയപ്പോള്‍ പെരിയകുളത്തു നിന്നു ചെന്നൈയിലേക്കു താമസം മാറ്റി. എന്നാല്‍, ഇപ്പോഴും ലാളിത്യം കൈമുതലാക്കി തന്നെയാണ് പെരിയകുളത്തുകാരുടെ അണ്ണന്റെ ജീവിതം. വീണുകിട്ടുന്ന ഇടവേളയില്‍ തന്റെ ചായക്കടയിലും അദ്ദേഹം എത്താറുണ്ട്.

പാര്‍ട്ടിയില്‍ പുരൈട്ചി തലൈവിയുടെ നിഴലായിരുന്നു ഒ പനീര്‍ശെല്‍വം. കോടതിയും കേസുകളും അമ്മയെ അധികാരത്തില്‍നിന്നു വിലക്കിയപ്പോള്‍ രണ്ടുതവണ പകരക്കാരനായി നിയോഗിക്കപ്പെട്ട പനീര്‍സെല്‍വത്തിന് ഇക്കുറി അഗ്‌നിപരീക്ഷയാണ്. മൂന്നാമൂഴത്തില്‍ മുഖ്യമന്ത്രിയുടെ സ്വതന്ത്രചുമതലയാണ് പനീര്‍ശെല്‍വത്തിനുള്ളത്. നേരത്തേ രണ്ടുതവണ മുഖ്യമന്ത്രിയായപ്പോഴും അണിയറയില്‍ ജയലളിതയുണ്ടായിരുന്നു.ഓരോ തീരുമാനത്തിനും ആ കയ്യൊപ്പിന്റെ ബലവുമുണ്ടായിരുന്നു. എന്നാല്‍, ഇനി അങ്ങനെയല്ല, പനീര്‍ശെല്‍വം തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കണം. നേരത്തെ ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചപ്പോഴും അവകാശവാദങ്ങള്‍ ഉന്നയിച്ചില്ല. രണ്ടുതവണയും നിയമസഭയില്‍ ജയലളിത ഉപയോഗിച്ച കസേരയോ അവരുടെ ഓഫിസോ ഉപയോഗിക്കാന്‍ തയാറായില്ല. പോക്കറ്റിലും മേശപ്പുറത്തും ജയയുടെ ചിത്രം സൂക്ഷിച്ച്, വിശ്വസ്തന്‍ എന്നതിനേക്കാള്‍ ഏറ്റവും വലിയ അമ്മ ഭക്തനായിരുന്നു അദ്ദേഹം.

അറുപത്തിയഞ്ചുകാരനായ പനീര്‍സെല്‍വം പാര്‍ട്ടിക്കാരുടെ 'ഒപിഎസ്' ആണ്. ആദ്യ ഔദ്യോഗിക സ്ഥാനലബ്ധി 1996-ല്‍ പെരിയകുളം മുനിസിപ്പല്‍ ചെയര്‍മാന്‍പദം അലങ്കരിച്ച് കൊണ്ട്. 1988-ല്‍ അണ്ണാ ഡിഎംകെ പിളര്‍ന്നപ്പോള്‍ ജാനകിയോടൊപ്പമായിരുന്നുവെന്നതു പൂര്‍വചരിത്ര കൗതുകം. പെരിയകുളം എംപി ആയിരുന്ന, ജയലളിതയുടെ വിശ്വസ്തന്‍ ടി.ടി.വി.ദിനകരനാണു പോയസ് ഗാര്‍ഡനിലേക്കു കൈപിടിച്ചത്. ദിനകരന്റെ നിഴലായി നടന്ന പനീര്‍സെല്‍വം ജയയുടെ വിശ്വാസം നേടിയെടുത്തു. 2001ല്‍ ജയയ്ക്ക് അപ്രതീക്ഷിതമായി ഭരണത്തില്‍നിന്നു മാറിനില്‍ക്കേണ്ടിവന്നപ്പോള്‍ എംഎല്‍എയായുള്ള ആദ്യ ഊഴത്തില്‍ത്തന്നെ മുഖ്യമന്ത്രിയുമായി. ആറുമാസത്തിനുശേഷം സന്തോഷത്തോടെ പദവി തിരിച്ചേല്‍പിച്ചു മന്ത്രിയായി.സ്വത്തുകേസില്‍ ജയ ജയിലിലായതോടെ 2014 സെപ്റ്റംബര്‍ 29-നു വീണ്ടും മുഖ്യമന്ത്രിയായി. ജയ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ധനകാര്യ, പൊതുമരാമത്തു വകുപ്പുകളാണു പനീല്‍സെല്‍വം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. 2006-ല്‍ അണ്ണാ ഡിഎംകെയ്ക്കു ഭരണം നഷ്ടമായപ്പോള്‍ നിയമസഭാകക്ഷി നേതാവും പ്രതിപക്ഷ നേതാവുമായി. നിലവില്‍ ബോഡിനായ്ക്കനൂരില്‍നിന്നുള്ള നിയമസഭാംഗമാണ്.തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ നിലനില്‍പുതന്നെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണു പനീര്‍സെല്‍വത്തിന്റെ വരുംകാലം. പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ അമ്മ ബ്രാന്‍ഡ് ഇനിയും ഉപയോഗപ്പെടുത്തേണ്ടിവരും. ജയലളിത തുടങ്ങിവച്ച പദ്ധതികള്‍ തുടരണം. പോയസ് ഗാര്‍ഡനില്‍ പുതിയ അധികാരകേന്ദ്രം രൂപപ്പെടുമോ എന്ന് ഉറ്റുനോക്കുന്നവരുണ്ട്. അമ്മയോടു കാണിച്ചിരുന്ന അനുസരണ തോഴി ശശികലയോടും കാണിക്കുമോ അദ്ദേഹം എന്ന് കണ്ടറിയണം. എന്നാല്‍, അങ്ങനെ ചെയ്തില്ലെങ്കില്‍ എത്രകാലം തലൈവരായി തുടരാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ജയയുടെ വിയോഗത്തിന് ശേഷം വലിയൊരു വെല്ലുവിളിയാണ് മുഖ്യമന്ത്രി പദത്തിലൂടെ അദ്ദേഹത്തിന് നേരിടാനുള്ളത്. ആ വെല്ലുവിളി അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യും എന്നത് കണ്ടറിയാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (14 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (28 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (39 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends