Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജയലളിതയുടെ ജീവിതത്തിലേക്ക് ശശികല തിരിച്ചുവന്നതിനു പിന്നിൽ?

08 DECEMBER 2016 12:27 PM IST
മലയാളി വാര്‍ത്ത

പനിയും നിർജലീകരണവും മൂലം സെപ്റ്റംബർ 22ന് ആണു ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടര മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. യുകെ, സിംഗപ്പൂർ, ഡൽഹി എയിംസ് എന്നിവിടങ്ങളിൽനിന്നു വിദഗ്ധ ഡോക്ടർമാർ അപ്പോളോ ആശുപത്രിയിലെത്തി ചികിത്സ നൽകിയിട്ടും അമ്മയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ. പക്ഷെ ഇതിനൊരു മറുപുറം ഇല്ലേ?
സത്യത്തിൽ എന്തായിരുന്നു ജയലളിതയുടെ അസുഖം? അടുത്ത പാർട്ടി പ്രവർത്തകർക്ക് പോലും അജ്ഞാതമായ ഈ ചോദ്യത്തിനുത്തരം പക്ഷെ ഒരാൾക്ക് അറിയാം. ജയലളിതയുടെ ഒരേ ഒരു കൂട്ടുകാരി ശശികലക്ക്. പക്ഷെ അവർ ഒന്നും പുറത്തു പറയുന്നുമില്ല. ഈ സാഹചര്യത്തിൽ എല്ലാവരുടെതയും മനസ്സിൽ കനക്കുന്ന കുറെ ചോദ്യങ്ങളുണ്ട്.
വെറും ഒരു സാധാരണ പനിയായിരുന്നു ജയലളിതക്ക് എങ്കിൽ അവരെ ചികിൽസിക്കാൻ വിദേശത്തുനിന്നും വിദഗ്ധ ഡോക്ടർമാരെ വരുത്തിയത് എന്തിന്? കാണാനെത്തിയ പ്രമുഖർക്കുപോലും ജയയെ സന്ദർശിക്കാനുള്ള അവകാശം നൽകാതെ കാര്യങ്ങൾക്ക് രഹസ്യാത്മകത നൽകിയത് എന്തിന്? എല്ലാം സുഖപ്പെട്ടു എന്ന വാർത്ത വന്നതിനുശേഷം പിന്നീട് പെട്ടെന്ന് മരണം സംഭവിച്ചത് എങ്ങിനെ? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുന്ന ഒരേ ഒരാളെ ഉള്ളു..ശശികല .പക്ഷെ അവർ ഇത്തരം ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്.
ജയലളിത അധികാരത്തിൽ വന്നത് മുതൽ ശശികലയും ഉണ്ടായിരുന്നു നേതൃ നിരയിൽ. ശശികലയുടെ കുടുംബമായ മന്നാർഗുഡി മാഫിയ ശശികലയുടെ പിൻബലത്തോടെ ഭരണത്തിൽ കൈകടത്താൻ തുടങ്ങിയത് ജയലളിത അറിയുന്നതോടെയാണ് അതുവരെ വിശ്വസ്തയെന്നു കരുതി കൂടെ കൂട്ടിയ ശശികലയുമായുമായി ജയ പിരിയുന്നത്.
ശശികലയുടെ ഈ കള്ളക്കളി ജയ ക്കു മനസ്സിലാക്കി കൊടുത്തത് മോദിയാണെന്നാണ് തെഹൽകാ റിപ്പോർട്ട്. ഈ സമയത്താണ് ചെന്നെ മെട്രോ പദ്ധതി നിലവിൽ വന്നത്. പദ്ധതി സിംഗപ്പൂർ കമ്പനിക്ക് കൊടുക്കണമെന്ന ജയയുടെ ആഗ്രഹത്തിന് വിപരീതമായി ചീഫ് സെക്രട്ടറി പദ്ധതി മലേഷ്യൻ കമ്പനിക്ക് കൊടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയലളിതയുടെ കള്ള ഒപ്പിട്ട് ശശികല കരുക്കൾ നീക്കി എന്ന് ജയക്ക് മനസ്സിലാകുകയായിരുന്നു. ഉടൻ തന്നെ ശശികലയെ ജയലളിത പുറത്താക്കുകയും ചെയ്തിരുന്നു.
അന്ന് ശശികലയെ പുറത്താക്കിയിരുന്നില്ലെങ്കിൽ ഒരു പക്ഷെ ജയലളിത കൊല്ലപ്പെടുമായിരുന്നു എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജയലളിതയെ വിഷം കുത്തിവെച്ച് കൊല്ലാൻ ആലോചനയുണ്ടായിരുന്നു എന്ന് ശശികലയെ കുറിച്ച് ശശികല പുഷ്പ ആരോപണം ഉയർത്തിയിരുന്നു.
ചെന്നെ മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനുശേഷം സെപ്റ്റംബർ 22 നാണു ജയയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെ ജയയെ കാണാനും പരിചരിക്കാനും അനുവാദം ഉണ്ടായിരുന്നത് ശശികലക്കു മാത്രമായിരുന്നു.
2011 ൽ പാർട്ടിയിൽ നിന്നും ജയയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയ ശശികല വീണ്ടും തിരിച്ചു വന്നതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ? ജയലളിതയെ  ആത്മാർത്ഥമായി
സ്നേ ഹിക്കുന്നുവെന്നും ബന്ധുക്കളുമായി ഇനി ഒരടുപ്പവുമില്ലെന്നു കോടതിയിൽ കരഞ്ഞു പറഞ്ഞതും ജയലളിതയുടെ മനസ്സലിയിച്ചു. വീണ്ടും കൂട്ടുകാരിയായി ശശികലയെ സ്വീകരിച്ചതിനു ജയക്ക് തന്റെ ജീവൻ തന്നെ വില കൊടുക്കേണ്ടി വന്നുവോ?
ദുരൂഹതകൾ ബാക്കി നിർത്തി ജയലളിത കാല യവനികയിൽ മറഞ്ഞു കഴിഞ്ഞു.ഇനി ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ശശികലയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (15 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (29 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (40 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends