Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ജയലളിതയുടെ ആകസ്മിക മരണത്തിനു പിന്നിൽ സ്വത്ത് ?

08 DECEMBER 2016 03:24 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ തിളങ്ങിനിന്നപ്പോഴും തമിഴകത്തിന്റെ ഏകാധിപതിയായി വാണപ്പോഴും പറയത്തക്ക ദേഹാസ്വാസ്ഥ്യങ്ങളൊന്നും ജയലളിതക്ക് ഉണ്ടായിരുന്നില്ല.
1996 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് 2014 സെപ്തംബറിലാണ് ജയലളിത അറസ്റ്റിലാവുന്നത്. പിന്നീട് എട്ടു മാസങ്ങള്‍ക്കു ശേഷമാണ് ജയലളിത കുറ്റവിമുക്തയായി പുറത്തു വരുന്നത്
ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രധാന പ്രതികള്‍. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതയ്‌ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.
വീണ്ടും ഭരണത്തില്‍ പ്രവേശിച്ചെങ്കിലും ഇടക്കിടെ പല കാരണങ്ങള്‍ കൊണ്ടും പഴയ പോലെ സജീവമായി രംഗത്തുവന്നില്ല. ജയില്‍വാസത്തിനു ശേഷം കൃത്യമായി ഓഫീസിലെത്താന്‍ കഴിയാതിരുന്നതിനാല്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ജയലളിതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ജയിലില്‍ നിന്നിറങ്ങയതിനുശേഷം പ്രോട്ടോകോളിൽ പോലും മാറ്റം വരുത്തി. സാധാരണ രണ്ടടി ദൂരത്തിലാണ് ജയലളിതയുടെ അംഗ രക്ഷകര്‍ നില്‍ക്കാറുള്ളത് . എന്നാല്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനുശേഷം അകലം ഒരടിയായി കുറയ്ക്കുകയായിരുന്നു.
ജയില്‍ വാസത്തിനുശേഷം പല പരിപാടികളും മുഴുമിക്കാനാവാതെ ജയലളിതയ്ക്കു പോവേണ്ടിവന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനിടെ ജയലളിതയ്ക്ക് ഗുരുതര രോഗമാണെന്നും ശസ്ത്രക്രിയ നടത്താനായി വിദേശത്തേക്ക് പോയെന്നു തുടങ്ങിയ കഥകളും പ്രചരിച്ചിരുന്നു.

1995ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നിറങ്ങുമ്പോള്‍ 66 കോടിയായിരുന്നു തലൈവിയുടെ സ്വത്തു വിവരം. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായി ജയലളിതയുടെയും ബിനാമികളുടെയും പേരില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കൾ വേറെയുമുണ്ട് .ജയലളിതയുടെയും പിന്‍ഗാമികളുടെയും പേരില്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒട്ടേറെ സ്വത്തുക്കള്‍ ഉണ്ട്. 4000 കോടി വിലമതിക്കുന്ന കോടനാട് ടീ എസ്‌റ്റേറ്റിലെ 800 ഏക്കര്‍ ഉള്‍പ്പടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍. ഒരു ഏക്കറിന് അഞ്ച് കോടിയാണ് വില പറയുന്നത്.
കൂടാതെ തിരുനെല്‍വേലിയില്‍ 1,197 ഏക്കര്‍, വാലാജപ്പേട്ടയില്‍ 200 ഏക്കര്‍, ഊത്തുക്കോട്ടയില്‍ 100 ഏക്കര്‍, ശിരുതാവൂറില്‍ 25 ഏക്കര്‍, കാഞ്ചിപുരത്തില്‍ 200 ഏക്കര്‍, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 100 ഏക്കര്‍, സ്വകാര്യ ആഗ്രോഫാമിന്റെ പേരില്‍ 100 ഏക്കര്‍, ഹൈദരബാദിലെ 14.50 ഏക്കര്‍ മുന്തിരി തോട്ടം എന്നിങ്ങനെ വേറെയും.24000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വേദനിലയം വസതിക്ക് ഇപ്പോള്‍ ലഭിക്കുന്നത് 100 കോടിയലധികം രൂപയാണ് .

2015ല്‍ ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയലളിത തന്റെ പേരില്‍ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷന്‍ കമീഷനെ ബോധിപ്പിച്ചിരുന്നു.

ഇത്രയധികം സ്വത്തുക്കൾക്കു ഉടമയായിരുന്നിട്ടും വളരെ കണിശക്കാരിയായ ഭരണാധികാരിഎന്ന പേരുകേട്ട ജയലളിത പക്ഷെ അവസാന നാളുകളിൽ ആരെയോ ഭയപ്പെട്ടിരുന്നു എന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാവുന്നത്.
എന്തിനെ , അല്ലെങ്കിൽ ആരെയൊക്കെ ആകാം ജയലളിത പേടിച്ചിരുന്നത്?
ജയലളിതയുടെ കോടിക്കണക്കിനു സ്വത്തുക്കളുടെ കൈകാര്യം ഒരു ട്രസ്റ്റിനാണെന്നു പറയുന്നു. ട്രസ്റ്റിന്റെ തലപ്പത്ത് ശശികലയും ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (14 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (28 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (39 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends