സ്ത്രീയെ ബാങ്ക് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു

മകളുടെ കല്യാണത്തിനു വേണ്ടി പണമെടുക്കാന്‍ ബാങ്കിനു മുമ്പിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബാങ്ക് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ആശാറാണി എന്ന സ്ത്രീ മരിച്ചത്. 48 വയസ്സായിരുന്നു പ്രായം.
മരണം സംഭവിച്ചതിനെ തുടര്‍ന്ന് മൃതദേഹവുമായി ബാങ്കിനു മുമ്പിലെത്തിയ ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും ബാങ്ക് ഉപരോധവും സമീപത്തെ റോഡ് ഉപരോധവും നടത്തി. ഇതിനെ തുടര്‍ന്ന് ബാങ്ക് പരിസരത്ത് സംഘര്‍ഷ സാധ്യതയുണ്ടായി. സംമരാല ചൗക്കിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് വന്നതായിരുന്നു ആശാറാണി. രാവിലെ 11.30ക്കാണ് മര്‍ദ്ദനമേറ്റത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നടപടി സ്വീകരിക്കുമെന്ന് സംമരാല ചൗക്ക് പൊലീസ് അറിയിച്ചു. മരിച്ച ആശാ റാണി വിധവയും നാല് മക്കളുടെ അമ്മയുമാണ്. ഫെബ്രുവരിയില്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ക്ക് പണമെടുക്കാനെത്തിയതായിരുന്നു ആശാറാണി.
https://www.facebook.com/Malayalivartha



























