Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

2014ലെ വിജയം ആവര്‍ത്തിക്കാന്‍ മോഡിക്കായി 'ഭാഗ്യ' കസേര പുറത്തെടുത്ത് യുപി ബിജെപി; റാലി കഴിഞ്ഞാല്‍ വീണ്ടും പൂട്ടിട്ട് പൂട്ടും

09 DECEMBER 2016 12:28 PM IST
മലയാളി വാര്‍ത്ത

ഇത്തവണ ഭാഗ്യക്കസേര ഭാഗ്യം കൊണ്ടുവരുമോ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡിസംബര്‍ 19ന് നടക്കാനിരിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇരിക്കാന്‍ 'ഭാഗ്യ' കസേര പുറത്തെടുത്ത് സംസ്ഥാന ബിജെപി നേതൃത്വം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുള്ള ആദ്യ റാലിയില്‍ മോഡി ഇരുന്ന കസേരയാണ് ഇത്. 2013 ഒക്ടോബര്‍ 19ല്‍ നടന്ന ആ റാലിയ്ക്കും വേദിയായത് കാണ്‍പൂര്‍ തന്നെ. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ മോഡിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി ആയിരുന്നു അത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി 80ല്‍ 71 സീറ്റും തൂത്തുവാരി. അന്നത്തെ വിജയം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കസേര സഹായിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശ്വാസം.
മോഡി ഇരുന്ന കസേര മൂന്ന് വര്‍ഷമായി കാണ്‍പൂരിലെ പാര്‍ട്ടി ജില്ലാ ഓഫീസിലെ ഗ്ലാസ് ചേമ്പറിനുള്ളില്‍ പൂട്ടിവെച്ചിരിക്കുകയായിരുന്നു. റാലിക്കിടെ ദാഹമകറ്റാന്‍ മോഡി ഉപയോഗിച്ച ഗ്ലാസ് ടബ്ലര്‍, മധുരപലഹാരം നല്‍കിയ പേപ്പര്‍ ബോക്‌സ് എന്നിവയും ചേമ്പറിനുള്ളില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ദീര്‍ഘകാലം കസേരെ സൂക്ഷിച്ചുവെക്കാന്‍ തകര്‍ക്കാന്‍ കഴിയാത്ത ഗ്ലാസ് ചേമ്പര്‍ ഡില്‍ഹിയില്‍ നിന്നാണ് വരുത്തിയിരുന്നത്. മൂന്ന് അടിയാണ് ചേമ്പറിന്റെ ഉയരം.
ഡിസംബര്‍ 19ന് കാണ്‍പൂരില്‍ മോഡിയുടെ റാലി പ്രഖ്യാപിച്ച ഉടന്‍ കസേര മിനുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരംഭിച്ചു. ഭാഗ്യ കസേര പുറത്തെടുക്കുന്നതിനെ കുറിച്ച് ബിജെപി കാണ്‍പൂര്‍ ജില്ലാ പ്രസിഡണ്ട് സുരേന്ദ്ര മൈതാനിയുടെ പ്രതികരണം ഇങ്ങനെ
പ്രധാനമന്ത്രി എന്ന നിലയില്‍ ഇതാദ്യമായാണ് മോഡിജി കാണ്‍പൂരില്‍ വരുന്നത്. കസേര പാര്‍ട്ടിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് പ്രവര്‍ത്തകര്‍ കരുതുന്നു. വിജയ് സഖ്‌നന്ദ് റാലിയില്‍(2013 ഒക്ടോബര്‍ 19ലെ റാലി) മോഡി ഈ കസേരയില്‍ ഇരുന്നപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗംഭീര വിജയം നേടി. പരിവര്‍ത്തന്‍ യാത്രാ റാലിയില്‍ മോഡി വീണ്ടും കസേരയില്‍ ഇരുന്നാല്‍ 2017 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് അനുകൂലമായ തരംഗമുണ്ടാകും. ഭൂരിപക്ഷം സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്യും. കസേര സ്‌റ്റേജില്‍ വെക്കാന്‍ എസ്പിജിയില്‍ നിന്നോ മറ്റേതെങ്കിലും അധികൃതരില്‍ നിന്നോ അനുമതി തേടേണ്ടതില്ല. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരാണ് സ്‌റ്റേജ് ഒരുക്കുന്നത്. റാലി കഴിഞ്ഞാല്‍ പാര്‍ട്ടി ഓഫീസിലെ ഗ്ലാസ് ചേമ്പറില്‍ കസേര വീണ്ടും പൂട്ടിവെക്കും.
റാലിയില്‍ കുറഞ്ഞത് അഞ്ച് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. നിര്‍ലാ നഗറിലെ റെയില്‍വേ ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. കാണ്‍പൂരിലെ 14 നിയസഭാ മണ്ഡലങ്ങളില്‍ നിന്നും അടുത്ത ജില്ലകളില്‍ നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയില്‍ സംബന്ധിക്കും.
റാലിയുടെ ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ബിജെപി നേതാക്കള്‍ ഗ്രൗണ്ടില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജുകളിലും ഐഐടി കാണ്‍പൂര്‍, എഞ്ചീനിയറിങ്/ബിരുദ കോളേജുകളിലും കോച്ചിങ്ങ് സെന്ററുകളിലും എത്തി യുവാക്കളെ റാലിയിലേക്ക് ക്ഷണിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (7 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (6 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends