പേപ്പര്‍ കറന്‍സിക്ക് പകരം പ്ലാസ്റ്റിക് കറന്‍സി വരുന്നു,അഞ്ച് വര്‍ഷമാണ് പ്ലാസ്റ്റിക് നോട്ടിന്റെ ശരാശരി ആയുസ്

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ ഇറക്കിയതിന് പിന്നാലെ പ്ലാസ്റ്റിക് കറന്‍സിയും വരുന്നു. കൊച്ചിയുള്‍പെടെ രാജ്യത്തെ അഞ്ച് നഗരങ്ങളിലായിരിക്കും ഇതിന്റെ പരീക്ഷണം. പ്ലാസ്റ്റിക് കറന്‍സി നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചു വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
പ്ലാസ്റ്റിക്കോ പോളിമറോ ഉപയോഗിക്കാനാണ് തീരുമാനം. നേരത്തെ 10 രൂപയുടെ ഒരു ബില്യന്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ചു നഗരങ്ങളില്‍ വിതരണം ചെയ്യുമെന്ന് 2014 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. കൊച്ചി, മൈസൂരു, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് അന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.
പ്ലാസ്റ്റിക് കറന്‍സികള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ തന്നെ പദ്ധയിട്ടിരുന്നു. അഞ്ച് വര്‍ഷമാണ് പ്ലാസ്റ്റിക് നോട്ടിന്റെ ശരാശരി ആയുസ്. പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നതോടെ കള്ളനോട് തടയാനാകുമെന്നും കണക്കുകൂട്ടുന്നു. ഓസ്‌ട്രേലിയയിലാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കിയത്.
https://www.facebook.com/Malayalivartha



























