ആര് എസ് എസ് ഭീഷണി; പിണറായി വിജയന്‍ ഭോപ്പാല്‍ പൊലീസിന്റെ നിര്‍ദേശ പ്രകാരം പൊതുപരിപാടി ഒഴിവാക്കി മടങ്ങി

മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് പൊലീസ് മടക്കി അയച്ചു. സമ്മേളനവേദിയായ ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്കു പുറപ്പെട്ട് പാതിവഴിയെത്തിയപ്പോള്‍, അകമ്ബടി സേവിച്ച വാഹനത്തിലെ ഉദ്യോഗസ്ഥനാണ് പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്ന് എസ്പിയുടെ നിര്‍ദ്ദേശമുള്ളതായി മുഖ്യമന്ത്രിയെ അറിയിച്ചത്.
എസ്പിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും പിണറായിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, താന്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും സുരക്ഷാപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഒരു സ്ഥലത്തേക്കു പോകേണ്ട എന്നു പറഞ്ഞാല്‍ പോകേണ്ടതില്ല എന്നാണു തന്റെ നിലപാടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു. വൈകുന്നേരം 5.30നായിരുന്നു മുഖ്യമന്ത്രിക്കു യുണൈറ്റഡ് മലയാളി അസോസിയേഷന്‍, ഭോപ്പാല്‍ മലയാളി അസോസിയേഷന്‍, സൗത്ത് ഭോപ്പാല്‍ മലയാളി സമാജം എന്നിവയുടെ നേതൃത്വത്തിലുള്ള സ്വീകരണച്ചടങ്ങ്.
https://www.facebook.com/Malayalivartha



























