ലൈംഗീക തൊഴിലാളികളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

രണ്ട് ലൈംഗീക തൊഴിലാളികളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ ഡല്‍ഹി പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. നവംബര്‍ 18നും നവംബര്‍ 25നുമാണ് ഡല്‍ഹിയിലെ മുനിര്‍ക്കയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നൂറ് മീറ്റര്‍ അകലത്തിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒരു സ്ത്രീയും അവരുടെ പുരുഷ കൂട്ടാളിയുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണിവര്‍ അറസ്റ്റിലാകുന്നത്.
നേപ്പാളില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊലപാതകങ്ങളില്‍ പങ്കുണ്ട്. ഇവരെ പിടികൂടാനായി പോലീസ് യുപിയിലും ബീഹാറിലും തമ്ബടിക്കുകയാണ്. നേപ്പാളിലേയ്ക്ക് പ്രതികള്‍ കടക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലാണ് പോലീസ് തമ്ബടിക്കുന്നത്.
ജോയിന്റ് പോലീസ് കമ്മീഷണര്‍ ആര്‍പി ഉപാദ്ധ്യായ അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല.
കൊല്ലപ്പെട്ട രണ്ട് ലൈംഗീക തൊഴിലാളികളും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്ക് ഇടപാടുകാരെ കണ്ടെത്തി നല്‍കുന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇയാള്‍ക്കും കൊലപാതകവുമായി ബന്ധമുണ്ട്.
https://www.facebook.com/Malayalivartha



























