സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന് എ ടി എം കൊള്ളയടിക്കാന്‍ ശ്രമം

ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന് എ ടി എം കൊള്ളയടിക്കാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്.
പാട്‌നയിലെ മൗര്യ കോപ്ലംക്‌സിലുള്ള സെന്‍ട്രല്‍ ബാങ്കിന്റെ എ ടി എമ്മിലാണ് കൊള്ള നടത്താന്‍ അക്രമികള്‍ തയ്യാറെടുത്തത്. അതിനിടെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്റെ ബന്ധുക്കളും നാട്ടുകാരും ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിച്ചു.
എ ടി എമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പാട്‌ന സീനിയര്‍ പോലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു.
https://www.facebook.com/Malayalivartha



























