ബിജെപി എംഎല്‍എയുടെ പരാമർശം വിവാദത്തിൽ

താജ്മഹലിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കിയതിന് പിന്നാലെ താജ്മഹല്‍ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി ഷാജഹാനെ അപഹസിച്ച് ബിജെപി എംഎല്‍എ സംഗീത് സോം രംഗത്ത്. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ചരിത്രത്തിന്‍റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തങ്ങള്‍ മാറ്റുമെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. ഇന്ത്യയുടെ മഹത്തായ ചരിത്രമായി ചിലര്‍ ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍ കാണുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ ചരിത്രം തിരുത്തുമെന്ന് താന്‍ ആത്മവിശ്വാസത്തോടെ പറയുമെന്നാണ് സംഗീത് സോം പറഞ്ഞത്.
അടുത്തിടെ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളുടെ ബുക്ക്ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. താജ്മഹലിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഇഷ്ട ക്ഷേത്രമാണ് പട്ടികയില്‍ ഇടംപിടിച്ചിരുന്നത്.
ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയപ്പോള്‍ ചിലര്‍ വിഷമിച്ചു. എന്ത് ചരിത്രം, ആരുടെ ചരിത്രം. സ്വന്തം പിതാവിനെ ജയിലിലടച്ച ആളാണ് താജ്മഹല്‍ നിര്‍മിച്ച ഷാജഹാനെന്നും അയാള്‍ ഹിന്ദുക്കളെ യുപിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സംഗീത് സോം ആരോപിച്ചു.
https://www.facebook.com/Malayalivartha



























