നജീബിന്റെ കേസില്‍ സിബിഐ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ജെ.എന്‍.യുവില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്റെ കേസ് പരിഗണിക്കവേ സി.ബി.ഐക്ക് വീണ്ടും ഡല്‍ഹി ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥിയെ കണ്ടെത്താന്‍ സി.ബി.ഐ ഒന്നും ചെയ്യുന്നില്ല. കേസില്‍ സി.ബി.ഐക്കുള്ള താല്‍പര്യമില്ലായ്മയാണ് അന്വേഷണത്തില്‍ പ്രതിഫലിക്കുന്നതെന്ന് ജസ്റ്റിസുമാരായ സി.എസ്. സിസ്തനി, ചന്ദ്രര്‍ശേഖര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത് മാസങ്ങളായിട്ടും പേപ്പറില്‍പോലും ഫലമുണ്ടായിട്ടില്ല. കുറ്റാരോപിതരായ ഒമ്പത് എ.ബി.വി.പി പ്രവര്‍ത്തകരുടെ ഫോണ്‍, വാട്ട്‌സ്ആപ് സംഭാഷണ റെക്കോഡുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സി.ബി.ഐയോട് ആവശ്യപ്പെട്ടു.
ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കേസ് കൈമാറിയത്. ചുരുങ്ങിയത് തല്‍സ്ഥിതി റിപ്പോട്ടെങ്കിലും ഡി.ഐ.ജി വായിക്കുകയോ ഒപ്പിടുകയോ ചെയ്തുകൂടെ എന്നും കോടതി പരാമര്‍ശിച്ചു. മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് അടുത്ത തവണ പൂര്‍ണ റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് സി.ബി.ഐ അഭിഭാഷകന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഡി.ഐ.ജിയെ വിളിച്ചുവരുത്താനുള്ള നീക്കം കോടതി ഉപേക്ഷിച്ചു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴും സി.ബി.ഐ വിമര്‍ശനം കേട്ടിരുന്നു. അന്വേഷണം തമാശയല്ലെന്നും ഒക്‌ടോബര്‍ 16ന് പൂര്‍ണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഒരു മാറ്റവുമില്ലാതെയാണ് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നവംബര്‍ 14ന് വീണ്ടും കേസ് പരിഗണിക്കും. നജീബിനെ കാണാതായിട്ട് കഴിഞ്ഞ ദിവസം ഒരു വര്‍ഷം തികഞ്ഞു. ഡല്‍ഹി പൊലീസിന്‍േറയും പ്രത്യേക സംഘത്തിന്‍േറയും അന്വേഷണം എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് ഫാത്വിമ നഫീസ് ഹൈകോടതിയെ സമീപിക്കുകയും കേസ് മേയ് 16ന് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























