ജാർഖണ്ഡിലെ 11 കാരിയുടെ മരണത്തിന്റെ കാരണം പറഞ്ഞ് സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മിൽ വാദം

കഴിഞ്ഞ മാസം മരിച്ച ജാർഖണ്ഡിലെ 11 കാരിയുടെ മരണത്തിന്റെ കാരണം പറഞ്ഞ് സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും തമ്മിൽ വാദം. പട്ടിണി മൂലമാണ് കുട്ടി മരിച്ചതെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാദിക്കുന്നത്. എന്നാൽ മലേറിയ ബാധിച്ചാണ് കുട്ടി മരിച്ചതെന്നാണ് സർക്കാരിന്റെ വാദം. കുട്ടിയുടെ കുടുംബത്തിന് റേഷന്‍കാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണം വ്യാപകമായിരുന്നു. മലേറിയ കടുത്തതിനെത്തുടർന്ന് കുട്ടി കുറേനാളായി ഗ്രാമത്തിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് മരിച്ചതെന്നും ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ചുനാഥ് ഭജന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മനുഷ്യാവകാശപ്രവർത്തകർ പറയുന്നത് ഇങ്ങനെ; കുട്ടിയുടെ അമ്മൂമ്മയുടെ പേരില്‍ ഒരു റേഷന്‍ കാര്‍ഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇത് ആധാറുമായി കൂട്ടിച്ചേര്‍ക്കാത്തതുകൊണ്ട് ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെടുകയായിരുന്നു. ഇത് കാരണം ഫെബ്രുവരി മുതല്‍ ഇവര്‍ക്ക് റേഷന്‍ കിട്ടിയിരുന്നില്ല. മരിച്ച കുട്ടിയുടെ അച്ഛന്‍ ടാറ്റൈ നായക് മാനസീക പ്രശ്‌നമുള്ളയാളാണ്. അമ്മ ഏറെ നാളുകളായി ജോലി ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലാണുള്ളത്. നിരവധി ദിവസങ്ങളായി ഇവര്‍ പട്ടിണിയാണ്.
കഴിഞ്ഞ മാസം 28നാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത നടന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കുടുംബത്തിന് സാധിച്ചില്ല. സ്‌കൂളില്‍ നിന്നും കിട്ടിയിരുന്ന ഉച്ചകഞ്ഞി കഴിച്ചാണ് കുട്ടി വിശപ്പ് തീര്‍ത്തത്.ദുര്‍ഗ്ഗ പൂര്‍ജയ്ക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ പട്ടിണിയിലായി. ആറുമാസമായി ആധാര്‍ കാര്‍ഡ് കിട്ടാന്‍ ഈ കുടുംബം ശ്രമിച്ചിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























