ജാര്‍ഖണ്ഡില്‍ പട്ടിണികിടന്ന് ബാലിക മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവ്, കുടുംബത്തിന് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പട്ടിണികിടന്ന് ബാലിക മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൂടാതെ മുഖ്യമന്ത്രി സന്തോഷ് കുമാറിന്റെ കുടുംബത്തിന് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.എന്നാല്‍ പെണ്‍കുട്ടി മരണപ്പെട്ടത് മലേറിയ മൂലമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ജില്ലാ ഡപ്യൂട്ടി കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം 28നാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ ക്രൂരത നടന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കുടുംബത്തിന് സാധിച്ചില്ല. സ്‌കൂളില്‍ നിന്നും കിട്ടിയിരുന്ന ഉച്ചകഞ്ഞി കഴിച്ചാണ് കുട്ടി വിശപ്പ് തീര്‍ത്തത്.
ദുര്‍ഗ്ഗ പൂര്‍ജയ്ക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ പട്ടിണിയിലായി. ആറുമാസമായി ആധാര്‍ കാര്‍ഡ് കിട്ടാന്‍ ഈ കുടുംബം ശ്രമിച്ചിരുന്നുവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.
ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് നല്‍കില്ലെന്ന് റേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നു. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























