Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സഹോദരിയുടെ വിവാഹിതയായ മകളുമായി കൂട്ടുകാരന് അവിഹിതം; രാത്രിയിലെ വാക്കുതര്‍ക്കം കൊലപാതകത്തിലെത്തി: അരുണ്‍ പി ജോര്‍ജിനെ വകവരുത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ലാലു സെബാസ്റ്റ്യന്‍ കുടുങ്ങി

18 OCTOBER 2017 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു

മലയാളി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര സ്വദേശിയായ എഎസ്ഐ ലാലു സെബാസ്റ്റ്യൻ (40) അറസ്റ്റിൽ. തൊടുപുഴ കരിമണ്ണൂർ പന്നൂർ പറയന്നിലത്ത് അരുൺ പി. ജോർജി(37)നെ കൊലപ്പെടുത്തിയ കേസിലാണ് ലാലു പിടിയിലായത്. സെക്കന്ദരാബാദിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിലെ എഎസ്ഐയായ ലാലുവും അരുണും പത്തു വർഷത്തിലേറെയായി സുഹൃത്തുക്കളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെയുണ്ടായ ചില കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് കാര്യങ്ങളെച്ചിച്ചത്. തിങ്കളാഴ്ച വൈകിട്ടാണു ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി.

ലാലുവിന്റെ സഹോദരിയുടെ മകളുമായി അരുണിന്റെ അടുപ്പത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രശ്നമായത്. രാംനഗറില്‍ ജോലി സ്ഥലത്തോടു ചേര്‍ന്നുള്ള വാടക വീട്ടിലെ ശുചിമുറിയില്‍ ശനിയാഴ്ച രാത്രിയാണ് അരുണിനെ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാംനഗര്‍ ഹിമത്യാനഗറിലെ ജെഎക്സ് ഫ്ലക്സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുണ്‍. ലാലുവിന്റെ സഹോദരിയുടെ മകള്‍ ഒരു വര്‍ഷമായി ഇതേ പ്രസില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ലാലു പലതവണ അരുണിനെ താക്കീതു ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി അരുണിന്റെ താമസ സ്ഥലത്തെത്തിയ ലാലു ഇതേ കാര്യത്തെപ്പറ്റി വീണ്ടും സംസാരിച്ചു. അരുണ്‍ എതിര്‍ത്തതോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു ലാലുവിന്റെ മൊഴി. തിങ്കളാഴ്ച വൈകിട്ടാണു ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് അരുണിന്റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കണ്ടത്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹൈദരാബാദ് ശാഖാമാനേജര്‍ ആയിരുന്നു അരുണ്‍ പി ജോര്‍ജ്.

ശനിയാഴ്ച ഉച്ചയ്ക്ക് വിമാന മാര്‍ഗം അരുണ്‍ നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. വൈകീട്ടും എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സുഹൃത്തുക്കളോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണ് ഹൈദരാബാദിലെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.

ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം സുഹൃത്തുക്കള്‍ വീട്ടുടമയുടെ സാന്നിധ്യത്തില്‍ പൂട്ടുതകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കുളിമുറിയില്‍ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുണ്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിലെ അലമാര തുറന്നനിലയിലായിരുന്നു. വീടിന് എതിര്‍വശത്തുള്ള സി.സി.ടി.വി.യില്‍ ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്ബതോടെ ഇയാള്‍ അരുണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും ശനിയാഴ്ച പുലര്‍ച്ചെ മടങ്ങുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ അന്വഷണം പുരോഗമിച്ചു. ഇതോടെയാണ് കൊലയാളി പിടിയിലായത്.

പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത മറ്റു രണ്ടു പേര്‍ക്ക് കേസുമായി ബന്ധമില്ലെന്നു കണ്ടു വിട്ടയച്ചു. അരുണിനെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ കോണ്‍ഫെഡറേഷന്‍ ഓഫ് തെലുഗു റീജന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലിബിന്‍ ബെഞ്ചമിന്‍ തെലങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡിക്കു നിവേദനം നല്‍കിയിരുന്നു.

തൊടുപുഴ പന്നൂര്‍ പറയംനിലത്തു വീട്ടില്‍ പി.എസ്.ജോര്‍ജിന്റെയും കുമാരമംഗലം മാങ്കുടിയില്‍ കുടുംബാംഗം എല്‍സമ്മയുടെയും മകനാണ് അരുണ്‍ പി ജോര്‍ജ്. ഭാര്യ ചെപ്പുകുളം മുതുപ്ലാക്കല്‍ ജെസ്ലിനൊപ്പം കഴിഞ്ഞ ഒരുവര്‍ഷമായി ഇദ്ദേഹം ഹൈദരാബാദിലുണ്ട്. ജെസ്ലിന്‍ ആറുമാസം മുന്‍പാണു നാട്ടിലേക്കു മടങ്ങിയത്. പറയംനിലത്തു പി.എസ്.ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകനാണ് അരുണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (21 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

Malayali Vartha Recommends