കല്യാണം നടക്കാതെ വലയുന്ന പൂജാരിമാര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍

തെലുങ്കാനയില്‍ വിവാഹം നടക്കാതെ വലയുന്ന പൂജാരിമാർക്ക് സർക്കാരിന്റെ ആശ്വാസം. അടുത്തമാസം 'കല്ല്യാണമസ്തു' എന്നു പേരിട്ടിരിക്കുന്ന പദ്ധതി നിലവില്‍ വരുന്നു. ഈ പദ്ധതി പ്രകാരം പൂജാരിമാരെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ നല്‍കും.
വിവാഹം ആഘോഷിക്കാന്‍ ഒരു ലക്ഷം രൂപ വേറെയും നൽകും. പൂജാരിമാര്‍ക്ക് വരുമാനം കുറവാണെന്ന കാരണത്താൽ പൂജാരിമാരെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ മടിക്കുന്നു. ഈ സാഹചര്യത്തിൽ ഇങ്ങനൊരു പദ്ധതി പൂജാരികൾക്ക് ഏറെ സഹായകമാകുമെന്ന് തെലുങ്കാന ബ്രാഹ്മിന്‍ സക്ഷേമ പരിഷദ് ചെയര്‍മാനും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഉപദേശകനുമായ കെവി രാമനാചരി പറഞ്ഞു. മൂന്നു ലക്ഷം രൂപ വധു-വരന്മാരുടെ പേരില്‍ മൂന്നു വര്‍ഷത്തേയ്ക്ക് സ്ഥിര നിഷേപമായാണ് അനുവദിക്കുക.
മൂന്നു വര്‍ഷത്തിനുള്ളില്‍ കുഞ്ഞുണ്ടായാല്‍ ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് ഉദ്ദേശിക്കുന്നതെന്നും രാമനാചാരി പറഞ്ഞു. സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ സ്കെയിലില്‍ ശമ്പളവും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്തായാലും പൂജാരിമാർക്ക് ഇനി നല്ലകാലമാണ്.
https://www.facebook.com/Malayalivartha



























