ഒടുവിൽ സഞ്ജനയും ഓർമയായി...

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനിലകെട്ടിടം തകർന്ന് വീണതിനെത്തുടർന്ന് രക്ഷപെട്ട മൂന്ന് വയസുകാരി മരിച്ചു. അപകടത്തിൽ സഞ്ജനയുടെ ഗർഭിണിയായ അമ്മയും പിതാവും മരിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അമ്മയുടെ മൃതദേഹത്തിനരുകിലിരുന്നു കരയുകയായിരുന്ന കുട്ടിയെ രക്ഷാപ്രവർത്തകർ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
ദുരന്തത്തിൽ സഞ്ജനയും രണ്ട് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്. ബംഗളൂരു ഇജിപുരയിൽ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
വലിയ കോൺക്രീറ്റ് പാളികളിൽനിന്നും കബോർഡാണ് കുട്ടിയെ രക്ഷപെടുത്തിയത്. കബോർഡിനു അടിയിലായതാണ് സഞ്ജന രക്ഷപെടാൻ കാരണമായത്. കർണാടക സർക്കാർ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ സഞ്ജന വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.



https://www.facebook.com/Malayalivartha



























