ദീപാവലി മധുരവുമായി ജയിലിലെത്തിയ മാതാപിതാക്കളെ കണ്ട് പൊട്ടിക്കരഞ്ഞ് ഹണിപ്രീത്...

ദീപാവലിക്ക് ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കളെ കണ്ട് ഹണിപ്രീതിന് കരച്ചിലടക്കാനായില്ല. മധുരപലഹാരങ്ങളുമായാണ് കുടുംബാംഗങ്ങള്‍ ഹണിപ്രീതിനെ കാണാനെത്തിയത്. അച്ഛന്‍ രാമാനന്ദ് തനേജ, അമ്മ ആശ, സഹോദരന്‍ സാഹില്‍, സഹോദരന്റെ ഭാര്യ സൊനാലി എന്നിവരാണ് ഹണിപ്രീതിനെ സന്ദര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു അഭിഭാഷകനും കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഹണിപ്രീതിനെ കാണാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല.
ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ ഹണിപ്രീത് ഇപ്പോഴുള്ളത്. കട്ടിയേറിയ ഗ്ലാസ്സ് മറയ്ക്ക് ഇരുവശത്തും നിന്നായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ഇന്റര്‍കോമിലൂടെ കുടുംബാംഗങ്ങളുമായി ഹണിപ്രീത് സംസാരിച്ചു. കുടുംബാംഗങ്ങള്‍ കൊണ്ടുവന്ന മധുരപലഹാരങ്ങള്‍ സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സ്വീകരിച്ചു.
വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അടുത്ത അനുയായി ആണ് ഹണിപ്രീത് ഇന്‍സാന്‍. ബലാത്സംഗക്കേസില്‍ പ്രതിയായ ഗുര്‍മീതിന് കോടതി ശിക്ഷ വിധിച്ച ദിവസം പഞ്ച്കുളയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിലാണ് ഹണിപ്രീത് ജയിലിലായത്. ഗുര്‍മീതിന്റെ ദത്തുപുത്രിയെന്നാണ് ഹണിപ്രീത് അറിയപ്പെട്ടിരുന്നത്.
ഹണിപ്രീതിന്റെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുക്കളുടെ രേഖകള്‍ കഴിഞ്ഞദിവസം പൊലീസ് രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരുന്നു. മുംബൈ, ഡെല്‍ഹി, ഹിമാചല്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലാണ് രേഖകളിലുള്ള സ്വത്തുക്കള്‍ സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha



























