ബോഫോഴ്‌സ് അഴിമതി കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.ഐ

ബോഫോഴ്‌സ് അഴിമതി കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.ഐ. ഇതിനായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയതായാണ് റിപ്പോര്‍ട്ട്.
കേസിലെ പ്രതികളായ ഹിന്ദുജ ബ്രദേഴ്‌സിനെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈകോടതിയുടെ 2005ലെ വിധിക്കെതിരെയാവും സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുക. മുമ്പ് യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്ത് അന്വേഷണ എജന്‍സി ഇതിനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.
നേരത്തെ ബോഫോഴ്‌സ് അഴിമതി കേസിന്റെ അന്വേഷണത്തില്‍ രാജീവ് ഗാന്ധിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണം സ്വകാര്യ ഡിക്ടറ്റീവായ മൈക്കിള്‍ ഹെര്‍ഷ്മാന്‍ ഉന്നയിച്ചിരുന്നു. ബോഫോഴ്‌സ് അഴിമതിയിയിലൂടെ ലഭിച്ച പണം സൂക്ഷിച്ചിരുന്ന സ്വിസ് അക്കൗണ്ട് താന്‍ കണ്ടെത്തിയെന്നായിരുന്നു ഡിക്ടറ്റീവിന്റെ അവകാശവാദം. ഈ വെളിപ്പെടുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് സി.ബി.ഐയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്
https://www.facebook.com/Malayalivartha



























