ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി മരിച്ച സംഭവം: ഗ്രാമവാസികള്‍ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ

ജാര്‍ഖണ്ഡില്‍ പട്ടിണിമൂലം പെണ്‍കുട്ടി മരിച്ച സംഭവത്തിനു പിന്നാലെ ഗ്രാമവാസികള്‍ തന്നെ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ കോയിലി ദേവി. മകള്‍ മരിച്ചതിനു പിന്നാലെ ഗ്രാമത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ ഉപദ്രവിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ഗ്രാമവാസികള്‍ തന്നോട് ഗ്രാമം വിട്ട് പോവാന്‍ ആവശ്യപ്പെട്ടു.
എല്ലാവരും വീടിനു മുന്നില്‍ കൂട്ടം ചേരുകയാണ്. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ചെയ്യുന്നു. പേടിയോടെയാണ് താന്‍ ജീവിക്കുന്നത് കോയിലി ദേവി പറഞ്ഞു. ഉപദ്രവം രൂക്ഷമായതിനെ തുടര്‍ന്ന് അടുത്ത ഗ്രാമത്തിലേക്ക് പോയ കോയിലി ദേവിയെ പൊലീസാണ് തിരികെ എത്തിച്ചത്.
നിലവില്‍ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് പട്ടിണിമൂലം 11കാരി സന്തോഷി കുമാരി മരിച്ചത്. ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ സന്തോഷിയുടെ കുടുംബത്തിനുളള റേഷന്‍ നിര്‍ത്താലാക്കിരുന്നു. സ്‌കൂളിലെ ഉച്ചക്കഞ്ഞി മാത്രമായിരുന്നു കുട്ടി കഴിച്ചിരുന്നത്.
ദാരുണ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി രഘുബാര്‍ ദാസ് നേരത്തെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























