കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന രാസവളം സബ്‌സിഡിയും ആധാറുമായി ലിങ്ക് ചെയ്യുന്നു

കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന രാസവളം സബ്‌സിഡിയും ആധാറുമായി ലിങ്ക് ചെയ്യുന്നു.അടുത്ത മാര്‍ച്ച് മുതല്‍ നടപ്പാവുന്ന പദ്ധതി സംബന്ധിച്ച് കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ലഭിച്ചു തുടങ്ങി. സബ്‌സിഡി നേരിട്ട് കര്‍ഷകരിലെത്തിക്കാനാണിത്. ഇതുവരെയും സബ്‌സിഡി തുക വളം വില്പനക്കാര്‍ക്കാണ് ലഭിച്ചിരുന്നത്. അവര്‍ സബ്‌സിഡി കഴിഞ്ഞുള്ള തുകയ്ക്ക് കര്‍ഷകര്‍ക്ക് വില്ക്കും . ഇത് കാരണം ,വളത്തിന്റെ യഥാര്‍ത്ഥ വിലയും ഇളവും കര്‍ഷകന്‍ അറിയുന്നില്ല. വളം മറിച്ചു വിറ്റാലും വില്പനക്കാര്‍ക്ക് സബ്‌സിഡി ലഭിക്കുന്നു . രണ്ടും പരിഹരിക്കുന്നതാണ് പുതിയ നിര്‍ദ്ദേശം.
കര്‍ഷകന്‍ വളം വാങ്ങുമ്പോള്‍ തന്നെ സബ്‌സിഡി തുക അക്കൗണ്ടിലെത്തും. എല്ലാ വളം വില്പനശാലകളിലും പോയിന്റ് ഒഫ് സെയില്‍സ് മെഷീന്‍ സ്ഥാപിക്കും. ഡിസംബറോടെ ഇത് പൂര്‍ത്തിയാക്കും.
കൃഷി ഭവനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പോയിന്റ് ഒഫ് സെയില്‍സ് മെഷീന്‍ വഴി സബ്‌സിഡി ലഭിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ നടപ്പാക്കാനിരുന്നതാണ് പദ്ധതി. വളം ഡിപ്പോകളില്‍ മെഷീന്‍ സ്ഥാപിക്കുന്നതിന് സമയം നീട്ടിനല്‍കുകയായിരുന്നു. രാജ്യത്താകമാനം രണ്ട് ലക്ഷത്തോളം വളം ഡിപ്പോകളാണുളത്.
https://www.facebook.com/Malayalivartha



























