Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ച അച്ഛന്റെ ചരമവാര്‍ഷികത്തില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ് ; രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ട്വിറ്റര്‍ പോസ്റ്റുമായി രാഹുല്‍

21 MAY 2018 03:02 PM IST
മലയാളി വാര്‍ത്ത

എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചത് തന്റെ പിതാവ്; ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണത്, രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ട്വിറ്റര്‍ പോസ്റ്റുമായി രാഹുല്‍

എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചത് തന്റെ പിതാവാണെന്നും ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണതെന്നും രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ച്‌ രാഹുൽ എഴുതിയ ട്വിറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

രാജീവ് ഗാന്ധിയുടെ 27-ാം ചരമവാര്‍ഷികത്തിലാണ് ട്വിറ്ററിലൂടെ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വെറുപ്പ് എന്നത് അത് കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു തടവറയാണെന്ന് അച്ഛന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ച രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ്. ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണത്. രാജീവ് ഗാന്ധി ഇന്നും എന്നും ജനങ്ങളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കും എന്നും രാഹുല്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും ഭാര്യയുമായ സോണിയാ ഗാന്ധി, മകള്‍ പ്രിയങ്ക തുടങ്ങിയവര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി.

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നു അറിയപ്പെടുന്ന തേന്മൊഴി രാജരത്നം ആത്മഹത്യാ ബോംബർ ആയി ശ്രീപെരുമ്പത്തൂരിൽ വെച്ചു കൊലപ്പെടുത്തി.[1] പതിനാലു പേർ ഈ ആക്രമണത്തിൽ കൊല്ലപ്പട്ടു. തമിഴീഴ വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (15 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (59 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (19 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends