ലോക സമാധാനത്തിന് വേണ്ടി ബജറ്റിൽ രണ്ട് കോടി രൂപ മാറ്റി വച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങൾ നടക്കുന്നത്;പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ലെന്നത് ദൗർഭാഗ്യകരമാണെന്ന വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ സർക്കാരും ആഭ്യന്തര വകുപ്പും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ധ്രുവീകരണം ഉണ്ടാക്കുന്നതിന് വേണ്ടി വർഗീയ ശക്തികൾ മനപൂർവ്വം ഉണ്ടാക്കുന്ന സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്.
എസ്.ഡി.പി.ഐയുമായും ആർ.എസ്.എസുമായും തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പല കൊടുക്കൽ വാങ്ങലുകളും നടത്തിയത് കൊണ്ട് കാർക്കശ്യമായ ഒരു നിലപാട് ഇവർക്കെതിരെ സ്വീകരിക്കാൻ സർക്കാരിന് സാധിക്കുന്നില്ല.
ലോക സമാധാനത്തിന് വേണ്ടി ബജറ്റിൽ രണ്ട് കോടി രൂപ മാറ്റി വച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങൾ നടക്കുന്നത്. സർക്കാരും വർഗീയ പാർട്ടികളും തമ്മിൽ വലിയ ബന്ധത്തിലാണ്. ഇതിൻ്റെ ഭാഗമാണ് അഭിമന്യു കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലുണ്ടായ കാലതാമസം.
https://www.facebook.com/Malayalivartha