സുപ്രീം കോടതി സ്റ്റേ ഉത്തരവ് ധിക്കരിച്ച് ജഹാംഗീർപുരയിൽ ഇടിച്ചു നിരത്തലിന് നേതൃത്വം നൽകിയവർക്കെതിരെ ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളണം; ഇരകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കണം; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സുപ്രീം കോടതി സ്റ്റേ ഉത്തരവ് ധിക്കരിച്ച് ജഹാംഗീർപുരയിൽ ഇടിച്ചു നിരത്തലിന് നേതൃത്വം നൽകിയവർക്കെതിരെ ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വർഗീയ സംഘർഷങ്ങളുടെ പേരിൽ ഏതെങ്കിലുമൊരു വിഭാഗത്തിൻ്റെ ആരാധനാലയങ്ങളും, വീടും കടകളും ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുന്ന കാട്ടുനീതി മധ്യപ്രദേശും യു.പിയും കടന്ന് രാജ്യത്തിൻ്റെ തലസ്ഥാന നഗരിയിൽ എത്തിയിരിക്കുകയാണ്.
സുപ്രീം കോടതി സ്റ്റേ ഉത്തരവ് ധിക്കരിച്ച് ജഹാംഗീർപുരയിൽ ഇടിച്ചു നിരത്തലിന് നേതൃത്വം നൽകിയവർക്കെതിരെ ഉചിതമായ നിയമ നടപടികൾ കൈക്കൊള്ളണം. ഇരകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കണം.
ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഞങ്ങൾ ഒരു പോലെ എതിർക്കും. ഒരു കാരണവശാലും വർഗീയതയുമായി സന്ധിയില്ല. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് കാലത്ത് അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കിയതിനാൽ സർക്കാരിന് ഇവർക്കെതിരെ കാർക്കശ്യമുള്ള നിലപാട് എടുക്കാനാകില്ല. കേരളത്തിൽ മൂന്ന് കൂട്ടർക്കാണ് സ്വന്തമായി തീറ്റിപോറ്റുന്ന കൊലയാളി സംഘങ്ങൾ ഉള്ളത്. ഭൂരിപക്ഷ വർഗീയ വാദികൾക്കും ന്യൂനപക്ഷ വർഗീയ വാദികൾക്കും പിന്നെ സി.പി.എമ്മിനും.
വർഗീയതയുടെ പേരിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് സി.പി.എം. എത്ര വോട്ട് നഷ്ട്ടപെട്ടാലും വർഗീയവാദികളുമായി സന്ധിചെയ്ത് കേരളത്തെ തകർക്കാൻ UDF കൂട്ടുനിൽക്കില്ല. കൊലയാളി സംഘങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കൻമാരെ വിളിച്ച് ചോദ്യം ചെയ്യാൻ പിണറായിക്ക് മുട്ട് വിറയ്ക്കും. വർഗീയ കൊലപാതകങ്ങൾ തടയാൻ പോലീസിനെ കൊണ്ട് കഴിയുന്നില്ലെങ്കിൽ രാജി വച്ച് ഇറങ്ങി പോകണം .
https://www.facebook.com/Malayalivartha