രാജ്യമെങ്ങും മുസ്ലീങ്ങളുടെ വസ്തുവകകള്‍ ബിജെപി സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണെന്ന വാദത്തെ തള്ളി കോടതി; മധ്യപ്രദേശില്‍ പൊളിച്ച് മാറ്റിയ അനധികൃത കെട്ടിടങ്ങളില്‍ 88 എണ്ണം ഹിന്ദുക്കൾക്കുള്ളത്; മുപ്പതില്‍ താഴെയുള്ള കെട്ടിടങ്ങള്‍ മുസ്ലീങ്ങളുടേത് ; തുറന്നടിച്ച് തുഷാര്‍ മേത്ത

രാജ്യമെങ്ങും മുസ്ലീങ്ങളുടെ വസ്തുവകകള്‍ ബിജെപി സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണെന്ന വാദമുയർത്തിയിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കപില്‍ സിബലിന്റെയും ദുഷ്യന്ത് ദവെയുടെയും ഈ വാദത്തെ കോടതിയില്‍ തുറന്ന് കാണിക്കുകയുണ്ടായി. ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണം തെറ്റാണെന്നാണ് പറയുന്നത്.
മധ്യപ്രദേശില്‍ പൊളിച്ച് മാറ്റിയ അനധികൃത കെട്ടിടങ്ങളില്‍ 88 എണ്ണം ഹിന്ദുക്കൾക്കുള്ളതാണ്. പൊളിച്ച് മാറ്റിയ മുപ്പതില്‍ താഴെയുള്ള കെട്ടിടങ്ങള്‍ മുസ്ലീങ്ങളുടേതുമാണ്. ഇതാണ് വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞിരിക്കുന്നത്. ഹിന്ദുക്കളുടെ കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാർ ചൂണ്ടിക്കാണിച്ചു. ജഹാംഗീര്‍പുരിയിലെ നടപ്പാതകളിൽ അനധികൃത നിര്‍മ്മാണങ്ങള്‍ ജനുവരി മുതല്‍ ഒഴിപ്പിച്ചു തുടങ്ങി.
രണ്ടാം ഘട്ടം ഫെബ്രുവരിയിലും മൂന്നാംഘട്ടം മാര്‍ച്ചിലും ഈ പദ്ദതി നടപ്പാക്കുകയായിരുന്നു. ഇപ്പോള്‍ നടന്നത് നാലാംഘട്ട ഒഴിപ്പിക്കലായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപ്പാതകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചത്. അതിനനുസൃതമായ നടപടികൾ അവിടെ ഉണ്ടായിട്ടുണ്ടെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
ഇതോടെ രാജ്യമാകെ അരങ്ങേറുന്ന അനധികൃത കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തടയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.ജഹാംഗീര്‍പുരിയില്‍ ഗുപ്തയുടെ ജ്യൂസ് കട, സുമിത് സക്സേനയുടെ കട, രമണ്‍ ഝായുടെ പാന്‍ഷോപ്പ് ഉൾപ്പെടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കി.
ഇന്നലെ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ ജഹാംഗീര്‍പുരിയിലെ ക്ഷേത്രത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കി. പ്രതിപക്ഷ പാര്‍ട്ടികൾ ജഹാംഗീര്‍പുരിയില്‍ മുസ്ലീങ്ങളുടെ വീടുകള്‍ മാത്രം ബിജെപി സര്‍ക്കാര്‍ പൊളിച്ചുനീക്കിയെന്ന വ്യാജ പ്രചാരണം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha