കോൺഗ്രസ് തൻ്റെ വികാരമാണ്; അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം; അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷയുടേതാണ്; താൻ കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ്

താൻ കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് അറിയിച്ചു. ഔദ്യോഗിക അറിയിപ്പിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തൻ്റെ വികാരമാണ്. അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം. അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിട്ടുണ്ട്. കണ്ണൂരിൽ കാലുകുത്തിയാൽ വെട്ടുമെന്നായിരുന്നു ഭീഷണി. എന്നാൽ താൻ സെമിനാറിൽ പങ്കെടുത്ത് മടങ്ങി വന്നല്ലോയെന്നും കെ വി തോമസ് പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ സിപിഎം ക്ഷണിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വിതോമാസ് അറിയിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു.
‘മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മാർച്ചിൽ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞതെന്നും കെ വി തോമസ് പറഞ്ഞിരുന്നു . നടക്കാൻ പോകുന്നത്ദേശീയ പ്രാധാന്യമുള്ള സെമിനാറാണ്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാർട്ടിയിൽ നിന്നു പുറത്തുപോകാൻ മനസ്സുണ്ടെങ്കിലേ തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂ എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് അങ്ങനെയൊക്കെ പറയാമോ എന്നായിരുന്നു കെ വി തോമസ് ചോദിച്ചത്. എന്തായാലും പാർട്ടി കോൺഗ്രസിൽ പങ്കെടുത്തെങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha