സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർദ്ധിത നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കേരളം മാനിക്കണം; പ്രതികരണവുമായി കെ സുരേന്ദ്രൻ

കേന്ദ്രം ആവശ്യപ്പെട്ടതാണ് ഇന്ധന വില കുറയ്ക്കാൻ. എന്നാൽ കേരളം അടക്കം ഏഴു സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചില്ല. ഇതിനെ മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിക്കുകയാണുണ്ടായത് . കെ സുരേന്ദ്രൻ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
'സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവർദ്ധിത നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന കേരളം മാനിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധനനികുതി കുറയ്ക്കാനാവില്ലെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുന്നത്. കേരളത്തിന്റെ പേര് പ്രധാനമന്ത്രി പരാമർശിച്ചതിൽ പ്രതിഷേധമുണ്ടെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
പെട്രോൾ,ഡീസൽ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് സെസും നികുതിയും കേന്ദ്രം കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2017ൽ 9 രൂപയായിരുന്നു സെസ്. എന്നാൽ ഇപ്പോൾ അത് 31 രൂപയായി ഉയർന്നു .ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു .
കേരളം ആറുവർഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ല .ഒരുതവണ കുറച്ചു . ഇന്ധനനികുതിയുടെ പേരിൽ പിരിക്കുന്ന 42ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുവെന്ന പരാമർശം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേരളത്തെ പേരെടുത്ത് പറഞ്ഞ് പ്രധാനമന്ത്രി രാഷ്ട്രീയപരാമർശം നടത്തിയതിൽ ഖേദമുണ്ടെന്നും ബാലഗോപാൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha