തൃക്കാക്കര യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരുമായി കൂടികാഴ്ച നടത്തി; സുകുമാരൻ നായരെ കണ്ടത് അനുഗ്രഹം തേടിയെന്ന് ഉമ തോമസ്

തൃക്കാക്കര യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരുമായി കൂടികാഴ്ച നടത്തി. സുകുമാരൻ നായരെ കണ്ടത് അനുഗ്രഹം തേടിയെന്ന് ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പി.ടി.യുമായി സുകുമാരൻ നായർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പിതൃതുല്യനാണെന്നും, സന്ദർശനത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സി.പി.എം സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലാണ്. എറണാകുളം ജില്ലയിലെ സി.പി.എമ്മിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം. എന്നിട്ടും ഒരു മാധ്യമം പോലും അത് റിപ്പോര്‍ട്ട് ചെയ്തില്ല.
കോണ്‍ഗ്രസിലാണ് ഈ സാഹചര്യമെങ്കില്‍ എന്തായിരുന്നു അവസ്ഥ? കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ സി.പി.എം നേതാക്കളോട് ഒന്നും ചോദിക്കുന്നില്ല? യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും രണ്ട് നീതിയാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്.
കിട്ടുന്ന എല്ലാ അവസരത്തിലും കോണ്‍ഗ്രസിനേയും യു.ഡു.എഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വേണ്ട. മാധ്യമങ്ങള്‍ എന്തു ചോദിച്ചാലും അതിന് മറുപടി പറയുന്നു എന്നത് ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. തോപ്പുംപടിയില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നതും കേട്ട് ഞങ്ങളോട് ചോദിക്കാനും നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha