ഈ പുള്ളിയെ സ്ഥാനാർത്ഥിയാക്കിയ ടീമാണ് പഴയ മഹാരാജാസിലെ തീപ്പൊരി കെഎസ് യുക്കാരിയും, യൂണിയൻ ഭാരവാഹിയും അന്ന് തൊട്ട് ഇന്ന് വരെ അടിയുറച്ച കോൺഗ്രസ്സുകാരിയുമായ ശ്രീമതി ഉമാ തോമസിനെ ഇന്നലെ വരെ കളിയാക്കിയത്; സീറ്റ് വിറ്റതാണെങ്കിൽ, എത്രയാ 'വിള' എന്ന് പറ സഖാക്കളെ; തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചോദ്യം: പാർട്ടിയുമായി എന്താ ബന്ധം?സ്ഥാനാർത്ഥി: ഞാൻ പഠിക്കുന്ന കാലം തൊട്ടുള്ള ബന്ധമാണ്.
ചോദ്യം: SFI മെമ്പറായിരുന്നോ?
സ്ഥാനാർത്ഥി : ഏയ് അല്ല, കണ്ടിട്ടൊക്കെയുണ്ട്.
ചോദ്യം: DYFI അംഗമായിരുന്നോ?
സ്ഥാനാർത്ഥി: ഏയ് അതുമല്ല.
ചോദ്യം: പാലാ പോലെ വലിയ രാഷ്ട്രീയ പശ്ചാത്തലമുള്ള സ്ഥലമല്ലേ, പിന്നെന്താണ് ഇടതുപക്ഷമായിട്ടും SFl ആകാഞ്ഞത്?
സ്ഥാനാർത്ഥി: ഞാൻ പഠിച്ചത് പാലായിലല്ല, കോട്ടയത്താണ്.
ചോദ്യം: ങ്ങേ പാലായ്ക്ക് തൊട്ടടുത്തല്ലേ കോട്ടയം?
സ്ഥാനാർത്ഥി: അ അ അ എന്റെ അച്ഛൻ അ അ AITUCയാണ്.
പോട്ടെ, പോട്ടെ....
ഈ പുള്ളിയെ സ്ഥാനാർത്ഥിയാക്കിയ ടീമാണ് പഴയ മഹാരാജാസിലെ തീപ്പൊരി KSU ക്കാരിയും, യൂണിയൻ ഭാരവാഹിയും അന്ന് തൊട്ട് ഇന്ന് വരെ അടിയുറച്ച കോൺഗ്രസ്സുകാരിയുമായ ശ്രീമതി ഉമാ തോമസിനെ ഇന്നലെ വരെ കളിയാക്കിയത്. സീറ്റ് വിറ്റതാണെങ്കിൽ, എത്രയാ 'വിള' എന്ന് പറ സഖാക്കളെ...
https://www.facebook.com/Malayalivartha