സ്റ്റാൻഡപ്പ് കോമഡി ഷോകളിലൂടെ പ്രാദേശികവും അന്തർദേശീയവുമായ സംഭവങ്ങളെ ജനങ്ങളിലെത്തിക്കുവാനൊരുങ്ങി കോൺഗ്രസ്; പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സസ്‌പെൻസിൽ; കോൺഗ്രസിന്റെ തീരുമാനത്തിൽ പരിഹാസവുമായി സോഷ്യൽ മീഡിയ

സ്റ്റാൻഡ് അപ്പ് കോമഡി ഷോയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ്. ചിന്തൻ ശിബിരത്തിന് തൊട്ട് പിന്നാലെയാണ് കോൺഗ്രസ് ഇത് പ്രഖ്യാപിച്ചത്. സ്റ്റാൻഡപ്പ് കോമഡി ഷോകളിലൂടെ കോൺഗ്രസ് പദ്ധതിയിടുന്നത് പ്രാദേശികവും അന്തർദേശീയവുമായ സംഭവങ്ങളെ ജനങ്ങളിലെത്തിക്കുക എന്നതാണ്.
അതുകൊണ്ട് പാർട്ടി സ്വന്തം കോമഡി ഷോ ആരംഭിക്കുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് ഇന്ത്യൻ യൂത്ത് കോൺഗ്രസാണ്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇനിയെ പുറത്ത് പറയുവാൻ സാധിക്കുകയുള്ളൂ. കാത്തിരിക്കണമെന്ന സസ്‌പെൻസും കോൺഗ്രസ് ഇട്ടിരിക്കുകയാണ്.
എന്നാൽ ഈ തീരുമാനത്തെ വിമർശിച്ച് ബിജെപി യുവമോർച്ച ദേശീയ സെക്രട്ടറി ഗൗരവ് ഗൗതം രംഗത്ത് വന്നിരുന്നു. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ഒടുവിൽ ‘ജനാധിപത്യ മാർഗം’ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസിനെ പരിഹസിച്ച് അദ്ദേഹം പറഞ്ഞത്.
സമകാലിക രാഷ്‌ട്രീയ വിഷയങ്ങളെക്കുറിച്ചും ആക്ഷേപഹാസ്യങ്ങളെ കുറിച്ചും സാമൂഹിക വിഷയങ്ങൾ ഉയർത്തുന്ന നൃത്ത പ്രകടനങ്ങൾ, സ്റ്റാൻഡ് അപ്പ് കോമഡികൾ, സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള നാടകങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ പുതിയ തീരുമാനവും രാഹുൽ ഗാന്ധിയെയും ചേർത്ത് പരിഹാസം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha