താമരശ്ശേരി ബിഷപ്പിനെ നൃകൃഷ്ട ജീവിയെന്ന് വിളിച്ച, കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് അഭിസംബോധന ചെയ്ത, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ എവിടെയാണ് കേസെടുത്തത്? കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പാരമ്പര്യവും അതിന്റെ ക്രെഡിറ്റും പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണ്; മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്ത നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്ത നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്ത നടപടി അപലപനീയമാണ്.
കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കാത്ത കേസാണിത്. അര്‍ഹിക്കുന്ന അവജ്ഞയോടെ ഇതിനെ തള്ളിക്കളയുന്നു. തെരെഞ്ഞെടുപ്പില്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വ്വമായി ഉണ്ടാക്കുന്ന പ്രകോപനമാണിത്. താമരശ്ശേരി ബിഷപ്പിനെ നൃകൃഷ്ട ജീവിയെന്ന് വിളിച്ച, കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് അഭിസംബോധന ചെയ്ത, കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ എവിടെയാണ് കേസെടുത്തത്?
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പാരമ്പര്യവും അതിന്റെ ക്രെഡിറ്റും പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണ്. കൊച്ചി കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം പരസ്യമായി ബി.ജെ.പിയെ സഹായിച്ചു. നഗരസഭാ ഭരണം നിലനിര്‍ത്താന്‍ വേണ്ടി സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചു കൊടുത്തു. മന്ത്രി പി. രാജീവ് വെറുതെ വടി കൊടുത്ത് അടി വാങ്ങരുത്.
https://www.facebook.com/Malayalivartha