മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിച്ച കേരളത്തിലെ ആരോഗ്യവകുപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാത്രമല്ല മനസാക്ഷിയുള്ള ഡോക്ടര്‍മാര്‍ക്കു പോലും വേദനയും അപമാനവും ഉണ്ടാക്കുന്ന സാഹചര്യത്തില്‍ കഴിവില്ലായ്മയുടെയും നിരുത്തരവാദിത്വത്തിന്റെയും പ്രതീകമായി മാറികഴിഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രി രാജി എഴുതിവാങ്ങണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ്
കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ, നിലവിലുണ്ടായിരുന്ന സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തനയുക്തമാക്കുവാനോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായിട്ടില്ല. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും പങ്കിടുന്ന അമര്‍ഷത്തിന്റെയും, നൈരാശ്യത്തിന്റെയും പ്രതീകമാണ് യൂറോളജി വകുപ്പ് മേധാവിയില്‍ നിന്നുമുണ്ടായതെന്ന് മുരളീധരന്‍ പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്നായി തിളങ്ങി നില്‍ക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്. ഭാരതാംബയുടെ മക്കളായ സാധാരണ രോഗികള്‍ ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുമ്പോള്‍ ഭരണത്തലവനായ ഗവര്‍ണ്ണറും കേന്ദ്രഭരണകൂടവും കണ്ടില്ലെന്ന് നടിക്കുന്നത് ദുഃഖകരമാണെന്ന് എന്ന് ധര്‍ണ്ണയില്‍ സംസാരിച്ച മുന്‍ എം.എല്‍.എ കെ. മോഹന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha