ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് അറിയുവാൻ സാധിക്കുന്നത് . പട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ. ഇവിടത്തെ വിദഗ്ധ ഡോക്ടർമാർക്ക് പുറമെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഏഴംഗ സ്പെഷലിസ്റ്റ് മെഡിക്കൽ സംഘം സർക്കാരിന്റെ നിർദേശ പ്രകാരം എത്തി വിഎസിനെ പരിശോധിക്കുന്നുണ്ട്.
.കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് 23 നായിരുന്നു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു അദ്ദേഹം ആയിരിക്കുന്നത് . ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനാണ് തീരുമാനമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് എസ്.യു.ടി ആശുപത്രി അധികൃതർ അറിയിച്ചു. 101 വയസ്സുകാരനാണ് വിഎസ് അച്യുതാനന്ദൻ.
https://www.facebook.com/Malayalivartha